ഭുപൻ ബോറ
ഗുവാഹത്തി : ലൗ ജിഹാദിനെയും കൃഷ്ണനും രുക്മിണിയും തമ്മിലുള്ള പ്രണയത്തെയും താരതമ്യം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി കോൺഗ്രസ് അസം യൂണിറ്റ് പ്രസിഡന്റ് ഭുപൻ ബോറ. ഗോലാഘട്ട് കൊലക്കേസുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ പരാമർശത്തിനു മറുപടി പറയവെയായിരുന്നു ബോറ വിവാദ പരാമർശം നടത്തിയത്.
തിങ്കളാഴ്ച, ഗോലാഘട്ട് ജില്ലയിൽ 25കാരൻ കുടുംബ പ്രശ്‌നങ്ങളുടെ പേരിൽ ഭാര്യയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയശേഷം പൊലീസിനു മുന്നിൽ കീഴടങ്ങിയിരുന്നു. യുവാവ് മുസ്‌ലിം വിഭാഗത്തിൽപ്പെട്ടയാളാണ്. ഭാര്യ ഹിന്ദു ആയതിനാൽ സംഭവം ലൗ ജിഹാദാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിനോട് പ്രതികരിച്ച ബോറ കൃഷ്ണൻ രുക്മിണിയോടൊപ്പം ഒളിച്ചോടിയതുൾപ്പെടെ നമ്മുടെ പ്രാചീന ഗ്രന്ഥങ്ങളിൽ നിരവധി കഥകളുണ്ടെന്നും ഇന്നത്തെ കാലഘട്ടത്തിൽ വ്യത്യസ്ത മതക്കാരും സമുദായക്കാരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് മുഖ്യമന്ത്രി വീണമീട്ടരുതെന്നും പറഞ്ഞു.
പിന്നാലെ ലൗ ജിഹാദും ഭഗവാൻ കൃഷ്ണന്റെയും രുക്മിണിയുടെയും പ്രണയകഥയും തമ്മിൽ താരതമ്യപ്പെടുത്തുന്നത് അപലപനീയമാണെന്നും നിർബന്ധിത മതപരിവർത്തനം കൃഷ്ണന്റെ കഥയിലില്ലെന്നും ഹിമന്ത തിരിച്ചടിച്ചു . മതവികാരം വ്രണപ്പെടുത്തിയതിനു ബോറയ്‌ക്കെതിരെ പൊലീസ് കേസെടുത്താൽ അറസ്റ്റ് ചെയ്യുമെന്ന് ഹിമന്ത മുന്നറിയിപ്പും നൽകിയിരുന്നു. ഇതിണ് പിന്നാലെയാണ് ബോറ ക്ഷമാപണവുമായി രംഗത്തുവന്നത്.
കഴിഞ്ഞ രാത്രിയിൽ സ്വപ്നത്തിൽ വന്ന മുത്തച്ഛൻ, തന്റെ പ്രസ്താവന ജനങ്ങളെ വേദനിപ്പിച്ചുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മാപ്പ് പറയുന്നതെന്നാണ് ഇപ്പോൾ ബോറ പറയുന്നത്.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…