അനന്തുവിനെ പോലീസ് പിടികൂടിയപ്പോൾ
തൃശ്ശൂര്‍ : കത്തിക്കുത്ത് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ഒല്ലൂർ എസ്എച്ച്ഒ. ടി പി ഫർഷാദിനും സിപിഒ വിനീതിനുമാണ് കുത്തേറ്റത്. ഇവരെ ഒല്ലൂർ മിഡാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യപ്രതി കുട്ടനെല്ലൂർ സ്വദേശി അനന്തുവിനെയും രണ്ടു കൂട്ടാളികളെയും പോലീസ് പിടികൂടി. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
ഇന്ന് വൈകുന്നേരം നാലിന് കുട്ടനെല്ലൂർ കള്ളുഷാപ്പിൽ അനന്തു മറ്റൊരാളെ കുത്തി പരിക്കേല്പിച്ചിരുന്നു. ഈ സംഭവത്തിൽ ഇയാളെ പിടികൂടാനാണ് പോലീസ് സംഘമെത്തിയത് . അഞ്ചേരി അയപ്പൻകാവ് ഭാഗത്ത് ഒരു ഫാമിൽ മദ്യപിച്ചിരുന്ന പ്രതിയും കൂട്ടാളികളും പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ മൽപ്പിടുത്തത്തിലൂടെ കീഴടക്കി. ഇതിനിടെയാണ് അനന്തു പോലീസിന് നേരെ കത്തി വീശിയത്. ഇരുപത്തിമൂന്നുകാരനായ അനന്തുവിൻ്റെ പേരിൽ നിരവധി ക്രമിനൽ കേസുകളുണ്ട്. കാപ്പ പ്രകാരം ഇയാൾ ശിക്ഷയനുഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് തൃശ്ശൂർ ഡി.ഐ.ജി തോംസൺ ജോസ്, സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ എന്നിവർ ഒല്ലൂർ സ്റ്റേഷനിലെത്തി.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…