Featured

ഞാൻ ഈ സിനിമയിൽ അഭിനയിച്ചിട്ടില്ല, ജീവിക്കുകയായിരുന്നു. വികാരാധീതനായി അനുപം ഖേർ | The Kashmir Files

ബോളിവുഡ് സൂപ്പർ താരമാണ് അനുപം ഖേർ. ഇന്ത്യൻ സിനിമയിൽ അതുല്യ പ്രതിഭയാണ് അദ്ദേഹം. ഇന്ത്യൻ സിനിമയിൽ നിരവധി വര്ഷങ്ങളായി സാന്നിത്യം അറിയിക്കുന്ന നടനുമാണ്. ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയിത താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അദ്ദേഹം അഭിനയിച്ച പുതിയ ചിത്രമാണ് കശ്‌മീരി files. അതിൽ അഭിനയിച്ച ആ അനുഭവത്തെ പറ്റി അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ഈശ്വരൻ്റെ കൃപയും നിങ്ങളുടെ ഒക്കെ അനുഗ്രഹവും സ്നേഹവും കൊണ്ട് ഏകദേശം 500ലധികം സിനിമകൾ ചെയ്യാൻ കഴിഞ്ഞു, ഞാൻ അനുപംഖേർ ആണ്. കഥാപാത്രം ആവാറുണ്ട് അഭിനയിയ്ക്കാറുണ്ട് നിങ്ങളെ ഒക്കെ കരയിപ്പിയ്ക്കാറും ചിരിപ്പിയ്ക്കാറും ഒക്കെയുണ്ട്.
പക്ഷേ ഇത്തവണ എനിയ്ക്ക് കഥാപാത്രം ആവുകയോ അഭിനയിയ്ക്കേണ്ടിയോ ചെയ്യേണ്ടി വന്നില്ല മാത്രവുമല്ല “കാശ്‌മീരി ഫയൽസ്” എന്ന സിനിമ ഡയലോഗുകൾ നിറഞ്ഞൊരു കഥ പോലുമല്ല. 32 വർഷങ്ങൾക്കു മുൻപ് ലക്ഷക്കണക്കിനു കാശ്‌മീരി ഹിന്ദുക്കൾ കൂട്ടക്കൊലകളും പാലായനം നേരിടേണ്ടി വന്നു. നമ്മുടെ സഹോദരിമാർ സഹോദരന്മാർ പ്രായമായവർ കുട്ടികൾ എന്നു വേണ്ട എൻ്റെ പ്രിയപ്പെട്ട എല്ലാവരും തന്നെ കൈകാലുകൾ ശരീരം ആത്മാവ് എല്ലാം തന്നെ ഒരു രാത്രിയിൽ ജിഹാദികൾ തച്ചുടച്ചു കളഞ്ഞു.

90 കോടി ജനങ്ങളുള്ള ഈ നാട് ഇതേകുറിച്ച് ഒന്നും അറിഞ്ഞില്ല, പോലീസുകാർ ആവട്ടെ അപ്രത്യക്ഷമായി, പട്ടാളം ഒളിച്ചിരുന്നു, മാധ്യമങ്ങളാവട്ടെ ബധിരരും മൂകരുമായി മാറി. അന്ന് കാശ്‌മീരിൽ നിന്നും നമ്മൾ ഹിന്ദുക്കളെ അവിടെനിന്നും നാടുകടത്തി. പ്രാണാ ഖഞ്ചു ആരായിരുന്നു? സരള ഭട്ടിനു എന്ത് സംഭവിച്ചു? ജെയ്ജ ടിക്കുവിൻ്റെ തെറ്റെന്തായിരുന്നു? ഇതൊന്നും ആർക്കും അറിയില്ല
ലസികോൾ, നീൽ കണ്ഡ് കഞ്ചു, ടിക്കാ ലാൽ ടബ്ലു, സർവ്വാനന്ത് പ്രേമി, പ്രേം നാഥ് ഭട്ട്, ഇതെല്ലാം ആരുടെ പേരുകളാണ്..??!!

Anandhu Ajitha

Recent Posts

വേദി മാറ്റാനാവില്ലെന്ന് ഐസിസി; തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി

ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…

2 hours ago

നായകൾക്ക് ഭക്ഷണം നൽകുന്ന വ്യക്തികളും സംഘടനകളും അവയുടെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരും !! തെരുവ്‌നായ പ്രശ്നത്തിൽ കടുപ്പിച്ച് സുപ്രീംകോടതി

ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…

2 hours ago

മകരസംക്രമം നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക്

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…

3 hours ago

പുതിയ അധിനിവേശ നീകങ്ങളുമായി അമേരിക്ക

ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…

4 hours ago

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല !!ഏതൊരു പ്രകോപനത്തിനും വരുംകാലങ്ങളിലും സമാനമായ രീതിയിൽ തിരിച്ചടി നൽകും; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ദില്ലി :പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായ 'ഓപ്പറേഷൻ സിന്ദൂർ' രാജ്യത്തിന്റെ സൈനിക കരുത്തിന്റെയും കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങളുടെയും…

4 hours ago

ബംഗാളിലെ ബിഎൽഒയുടെ ആത്മഹത്യ ! തൃണമൂൽ കോൺഗ്രസ് നേതാവ് ബുള്ളറ്റ് ഖാൻ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബൂത്ത് ലെവൽ ഓഫീസറും (BLO) സ്കൂൾ പ്രധാനാധ്യാപകനുമായ ഹമീമുൾ ഇസ്‌ലാമിനെ സ്കൂൾ കെട്ടിടത്തിൽ മരിച്ച…

4 hours ago