India

അഴിക്കും തോറും മുറുകുന്ന കുരുക്ക് !! ധർമ്മസ്ഥലക്കേസിലെ പരാതിക്കാരി സുജാത ഭട്ടിൻ്റെ മൊഴികളിൽ ദുരൂഹത; വിശദ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട നൂറുകണക്കിന് പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതശരീരങ്ങൾ മറവു ചെയ്തിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. കേസിൻ്റെ പ്രധാന പരാതിക്കാരിയായ സുജാത ഭട്ടിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കന്നഡയിലെ ഒരു സ്വകാര്യ വാർത്താ ചാനൽ രംഗത്തെത്തി.

2003-ൽ മകൾ അനന്യ ഭട്ട് ധർമ്മസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടെന്നും മൃതദേഹം ക്ഷേത്രവളപ്പിൽ കുഴിച്ചിട്ടെന്നുമായിരുന്നു സുജാത ഭട്ടിന്റെ ആരോപണം. കേസ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) 50 ലക്ഷം രൂപ ചെലവിട്ട് 15 ദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, 13 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു തലയോട്ടിയും ഏതാനും അസ്ഥികളും മാത്രമാണ് കണ്ടെത്താൻ സാധിച്ചത്.

സ്വകാര്യ വാർത്താ ചാനൽ നടത്തിയ അന്വേഷണത്തിൽ സുജാത ഭട്ടിൻ്റെ പല വാദങ്ങളും തെറ്റാണെന്ന് കണ്ടെത്തി.

2003-ൽ കൊൽക്കത്തയിൽ സിബിഐ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നുവെന്ന് സുജാത ഭട്ട് അവകാശപ്പെട്ടിരുന്നു. എന്നാൽ, സിബിഐയിലും പശ്ചിമ ബംഗാളിലെ മറ്റ് സർക്കാർ സ്ഥാപനങ്ങളിലും നടത്തിയ അന്വേഷണത്തിൽ സുജാത ഭട്ട് എന്ന പേരിൽ ആരും അവിടെ ജോലി ചെയ്തിരുന്നില്ലെന്ന് കണ്ടെത്തി.

മകൾ അനന്യ ഭട്ട് 2003-ൽ മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ (KMC) എംബിബിഎസിന് പഠിക്കുകയായിരുന്നെന്ന വാദവും തെറ്റാണ്. 1998 മുതൽ 2005 വരെയുള്ള കോളേജിന്റെ രേഖകൾ പ്രകാരം ‘അനിൽ ഭട്ടിന്റെ മകൾ അനന്യ ഭട്ട് എന്ന പേരിൽ ആരും അവിടെ പഠിച്ചിട്ടില്ല.

മകളുടെ ഒരു ചിത്രം പോലും ഹാജരാക്കാൻ സുജാതയ്ക്ക് സാധിച്ചിട്ടില്ല. എസ്എസ്എൽസി, പിയുസി മാർക്ക് ഷീറ്റുകളോ, കോളേജ് രേഖകളോ ഹാജരാക്കാനോ അവർക്ക് സാധിച്ചിട്ടില്ല. ഈ രേഖകളെല്ലാം വീട്ടിലെ തീപിടുത്തത്തിൽ നശിച്ചുപോയെന്നാണ് സുജാതയുടെ വിശദീകരണം. ചുരുക്കത്തിൽ മകൾ ജീവിച്ചിരുന്നതിന് രേഖകളില്ല:

അനിൽ ഭട്ടിൻ്റെ ഭാര്യയാണെന്ന് സുജാത അവകാശപ്പെടുന്നുണ്ടെങ്കിലും, അതിന് യാതൊരു രേഖകളും ഹാജരാക്കിയിട്ടില്ല.

സുജാതയുടെ പരാതിയിൽ പോലീസിന് നേരത്തെ തന്നെ ചില സംശയങ്ങളുണ്ടായിരുന്നു. സിബിഐ ഉദ്യോഗസ്ഥയായിരുന്നെങ്കിൽ എന്തുകൊണ്ടാണ് 22 വർഷം വൈകിയതിന് ശേഷം മാത്രം പരാതി നൽകിയത്? 2003-ൽ ലോക്കൽ പോലീസ് കേസ് എടുക്കാൻ വിസമ്മതിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് മറ്റു പോലീസ് സ്റ്റേഷനുകളെയോ കോടതികളെയോ സമീപിച്ചില്ല? തുടങ്ങിയ ചോദ്യങ്ങൾ പോലീസ് ഉന്നയിക്കുന്നുണ്ട്.
അതേസമയം, ധർമ്മസ്ഥല ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഡെക്കെതിരെയും സഹോദരൻ ഹർഷേന്ദ്ര ഹെഗ്ഡെക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സുജാത, അന്വേഷണ സംഘവുമായി സഹകരിക്കാത്തതും ആശയക്കുഴപ്പങ്ങൾക്ക് കാരണമായിട്ടുണ്ട്.

പല ആരോപണങ്ങൾക്കും മറുപടി നൽകുന്നതിന് പകരം, താൻ ഒളിവിൽ പോയിട്ടില്ലെന്ന് വ്യക്തമാക്കി സുജാത ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിട്ടുണ്ട്. മകളുടെ അസ്ഥികൾ കണ്ടെത്തിയാൽ അന്ത്യകർമ്മങ്ങൾ ചെയ്യാൻ തനിക്ക് കൈമാറണമെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ മാധ്യമങ്ങൾ ഉന്നയിച്ച ഒരു വൈരുദ്ധ്യത്തിനും ഈ വീഡിയോയിൽ സുജാത മറുപടി നൽകിയിട്ടില്ല.

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

9 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

9 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

9 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

9 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

12 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

15 hours ago