അങ്കോല : കർണ്ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയ മണ്‍കൂനയില്‍ ലോറി ‘ഇല്ല’. റഡാര്‍ പരിശോധന നടത്തി മാര്‍ക്ക് ചെയ്ത സ്ഥലങ്ങളിലെല്ലാം കുഴിച്ചു നോക്കിയെങ്കിലും ലോറി കണ്ടെത്താനായില്ലെന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ അറിയിച്ചു. റോഡില്‍ ലോറി പാര്‍ക്ക് ചെയ്തതെന്ന് കരുതുന്ന, മണ്ണിടിഞ്ഞ് വീണ ഭാഗത്തെ മണ്ണിന്റെ 98 ശതമാനം മാറ്റിയെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത പുഴയില്‍ മണ്ണുമല രൂപപ്പെട്ടിട്ടുണ്ട്. അതിനടിയില്‍ ഉണ്ടോ എന്ന് അറിയില്ല. സൈന്യത്തിന്റെ നിര്‍ദേശപ്രകാരം തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍ റോഡിലേക്ക് വീണ മണ്ണിനടിയില്‍ ലോറി ഇല്ല എന്ന് ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ സമയമായിട്ടില്ല. റോഡിലേക്ക് വീണ മണ്ണില്‍ ഒരിക്കല്‍ കൂടി വിദഗ്ധര്‍ പരിശോധന നടത്തും. ഇനിയും കുഴിച്ച് പരിശോധന നടത്താന്‍ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുക. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ സാധിക്കൂ എന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ റോഡില്‍ വീണ മണ്ണില്‍ ലോറി ഉണ്ടാവാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വീണ്ടും നടത്തുന്ന പരിശോധനയില്‍ ലോറിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചാല്‍ പറഞ്ഞത് തിരുത്താന്‍ താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
റോഡില്‍ മണ്ണ് വീണ ഭാഗത്ത് അടിയില്‍ ലോറി ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാണ് സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ഏറെക്കുറെ മണ്ണ് മാറ്റി നടത്തിയ പരിശോധനയിലും ലോറി കണ്ടെത്താന്‍ കഴിയാതിരുന്നത്. തൊട്ടടുത്ത പുഴയായ ഗംഗാവലിയില്‍ മണ്ണുമല രൂപപ്പെട്ടിട്ടുണ്ട്.കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ പുഴയിലേക്ക് മണ്ണ് ഒഴുകിയെത്തി മണ്ണുമല രൂപപ്പെട്ടതാകാം. അതിനടിയില്‍ ലോറി ഉണ്ടോ എന്ന് അറിയില്ല. പുഴയില്‍ തിരച്ചില്‍ നടത്താന്‍ കഴിയുമെങ്കില്‍ ആ സാധ്യതയും തേടും. എന്നാല്‍ പുഴയില്‍ പരിശോധന നടത്തുന്നത് സങ്കീര്‍ണമാണെന്നും മന്ത്രി പറഞ്ഞു.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…