കോട്ടയം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച മഹിള കോൺഗ്രസ് കോട്ടയം ജില്ല സെക്രട്ടറി ഡോ. ജെസിമോൾ മാത്യുവിന് സസ്പെൻഷൻ. അഞ്ചുദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടിയെന്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ശ്രമിച്ച കോൺഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്‍റ് പി.വി. ജോയിക്കെതിരെ ജെസിമോൾ വാർത്തസമ്മേളനം വിളിച്ച് പ്രതികരിച്ചിരുന്നു. ഔദ്യോഗിക പദവിയിലിരിക്കെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് ജോയിയെന്നായിരുന്നു ജെസിമോളുടെ ആരോപണം. ആരോപണവിധേയനെ മണ്ഡലം പ്രസിഡന്‍റാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ കടുംപിടിത്തം പിടിച്ചെന്നും പിന്നിലെ ദുരുദ്ദേശ്യത്തെക്കുറിച്ച് അറിയില്ലെന്നും അവർ ആരോപിച്ചിരുന്നു.
ജോയിക്കെതിരെ എ.ഐ.സി.സി പ്രസിഡന്‍റ്, എ.ഐ.സി.സി സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ എന്നിവർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. പിന്നാലെയാണ് അച്ചടക്ക നടപടി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…