Kerala

വനവാസം കഴിഞ്ഞു.. തോൽപ്പെട്ടി 17ാമൻ ഇനി തിരുവനന്തപുരത്തിന് സ്വന്തം ! കേണിച്ചിറയിൽ നിന്ന് പിടികൂടിയ ആൺ കടുവയെ മൃഗശാലയിൽ എത്തിച്ചു

വയനാട് കേണിച്ചിറയിൽ നിന്ന് പിടികൂടിയ ആൺ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. 21 ദിവസത്തെ ക്വാറന്‍റീനും ചികിത്സയ്ക്കും ശേഷം കടുവയെ മൃഗശാലയിലെ കൂട്ടിലേക്ക് മാറ്റും. മൃഗശാലയിലെ ബംഗാൾ പെൺകടുവയ്ക്ക് കൂട്ടായാണ് തോൽപ്പെട്ടി 17ാമൻ എന്ന പത്ത് വയസുള്ള കടുവയെ തിരുവനന്തപുരത്തെത്തിച്ചത്.

14 മണിക്കൂർ യാത്രയ്ക്ക് ഒടുവിൽ പ്രത്യേകം സജ്ജീകരിച്ച ആനിമൽ ആംബുലൻസിലാണ് കടുവയെ തിരുവനന്തപുരത്ത് എത്തിച്ചത്. യാത്രയിൽ ശാന്തനായിരുന്ന കടുവ മൃഗശാലയിൽ എത്തിച്ച് കൂട്ടിലേക്ക് കയറ്റുമ്പോൾ ഇടയ്ക്ക് ഒന്ന് ശൗര്യം വീണ്ടെടുത്തു. പിന്നെ പതുങ്ങി. ഇനി 21 ദിവസം നീണ്ട ക്വാറന്‍റീൻ. ചെറിയ ക്ഷീണവും നടക്കാൻ പ്രയാസവും ഉണ്ടെങ്കിലും ആരോഗ്യവാനാണ്.

നിലവിൽ തിരുവനന്തപുരം മൃഗശാലയിൽ നാല് കടുവകലാളാണുള്ളത് ഇതിൽ ബംഗാൾ ആൺ കടുവയ്ക്കും വെള്ളക്കടുവകൾക്കും പ്രായമായി. ഇത് കൂടാതെ ആരോഗ്യമുള്ള ഒരു ബംഗാൾ പെൺകടുവ കൂടി മൃഗശാലയിലുണ്ട്

Anandhu Ajitha

Recent Posts

ഓസ്ട്രേലിയയെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ |SIDNEY ATTACK

പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…

5 minutes ago

വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് 58 ലക്ഷം കള്ളവോട്ടുകൾ ! മമതയെ കാത്തിരിക്കുന്നത് പടുകൂറ്റൻ തോൽവി

തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…

60 minutes ago

ബർമുഡ ട്രയാംഗിളിന് താഴെ ഭീമൻ ഘടന !! അമ്പരന്ന് ശാസ്ത്രജ്ഞർ !!

ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…

1 hour ago

കാൽകുലസിൻ്റെ ഉദ്ഭവം കേരളത്തിലോ? മലയാളികൾ മറന്നു പോയ ഒരു ഗണിത ശാസ്ത്ര പ്രതിഭ | SHUBHADINAM

ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…

1 hour ago

90 കിലോമീറ്റർ വേഗതയിൽ കൊടുങ്കാറ്റ് !! നിലംപൊത്തി ബ്രസീലിലെ “സ്റ്റാച്യൂ ഓഫ് ലിബർട്ടി”

പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…

1 hour ago

ഒക്ടോബർ 7 ആക്രമണത്തെയും ബോണ്ടി ബീച്ച് ആക്രമണത്തെയും അതിജീവിച്ച വ്യക്തി

മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…

1 hour ago