ഇന്നലെ മുതൽ എസ്.എഫ്.ഐയുടെ കുട്ടിസഖാക്കളാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കാരണം എസ്.എഫ്.ഐയുടെ കുട്ടിസഖാവ്
എഴുതാത്ത പരീക്ഷയിൽ പാസായിരിക്കുകയാണ്. മാത്രമല്ല, വ്യാജരേഖ ചമച്ച് അധ്യാപികയാകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയായിരിക്കുന്നത്
എസ്.എഫ്.ഐയുടെ പ്രീയ വനിതാ സഖാവാണ്. നിരവധി പേരാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്നാൽ ഇത്രയും സംഭവ ബഹുലമായ കാര്യം നടക്കുമ്പോൾ യൂണിവേഴ്സിറ്റി കോളേജിനെ പ്രശംസിച്ച മന്ത്രി വി ശിവൻ കുട്ടിയ്‌ക്ക് പൊങ്കാലയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സഖാവ് യൂണിവേഴ്സിറ്റി കോളേജിനെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയിൽ ഒന്നാമതെത്തി യൂണിവേഴ്സിറ്റി കോളേജെന്ന് പറഞ്ഞാണ് ശിവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അവഹേളിക്കും തോറും റാങ്കടിക്കും. ഇത് യൂണിവേഴ്സിറ്റി കോളേജ് എന്ന കുറിപ്പിനൊപ്പമാണ് ശിവൻ കുട്ടി എസ് എഫ് ഐയുടെ കൊടി പറക്കുന്ന യൂണിവേഴ്സിറ്റി കോളേജിന്റെ ചിത്രം പങ്ക് വച്ചത്. അതേസമയം, ഇത് ശിവങ്കുട്ടിയണ്ണൻ യൂണിവേഴ്സിറ്റി കോളേജിനെ അനുകൂലിക്കുന്നതാണോ അതോ അടിയിൽ നിന്നും നൈസായിട്ട് ഒന്ന് ആക്കുന്നതാണോ എന്നാണ് സോഷ്യൽ മീഡിയയിലുയരുന്ന ചോദ്യം. കാരണം പരീക്ഷ എഴുതാതെ തന്നെ എസ്.എഫ്.ഐയുടെ കുട്ടിസഖാവ് ജയിച്ചിരിക്കുകയാണല്ലോ. ആർഷോയെ ട്രോളാൻ ഉള്ള പോസ്റ്റാണിതെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. പരീക്ഷ പോലും എഴുതാതെ ജയിപ്പിക്കുമെങ്കിൽ ഇതല്ല ഇതിനപ്പുറം വരുമെന്നും, പരിസരത്തു കൂടി പോയാൽ മതി ജയം ഉറപ്പെന്നുമാണ് പോസ്റ്റിനു താഴെ വരുന്ന ചില കമന്റുകൾ. അതേസമയം, പരീക്ഷ എഴുതാൻ പറ്റില്ലെന്നും ഒരു ബിരുദം എടുക്കാനുണ്ടോ സഖാവേയെന്നും ചിലർ ചോദിക്കുന്നുണ്ട്. പരീക്ഷയെഴുതാതെ വിജയിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് സഖാവിന്റെ വിജയത്തെ വിവാദമാക്കി ഒറ്റപ്പെടുത്താനാണ് പരുപാടിയെങ്കിൽ ചേർത്തു നിർത്താനാണ് തീരുമാനം. ലാൽ സലാം സഖാവെ എന്നിങ്ങനെ കമന്റുകൾ നീളുകയാണ്.
അതേസമയം,എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന വാർത്ത വ്യജമാണെന്നാണ് എസ്.എഫ്.ഐ പറഞ്ഞിരിക്കുന്നത്. പരീക്ഷാ റിസൽട്ട് ഓൺലൈനായി പ്രസിദ്ധീകരിച്ചതിൽ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ നേതാവിന് എഴുതാത്ത പരീക്ഷക്ക് വിജയം എന്ന് വലതുപക്ഷവും അവർക്ക് കൂട്ടുപിടിക്കുന്ന മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നതെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം വിദ്യയെ അറിയാമെന്നും എന്നാല്‍ വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്നും എസ്.എഫ്.ഐ അറിയിച്ചിട്ടുണ്ട്. ഇതോടെ വ്യാജരേഖക്കുപിന്നില്‍ വലിയ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്. എസ്.എഫ്.ഐക്കും ഇടതുസംഘടനക്കും വലിയ വേരുകളുള്ള കോളേജില്‍ ഇത്തരമൊരാരോപണം ഉയരുമ്പോള്‍ എന്തുമറുപടി നല്‍കെമെന്നറിയാതെ ഉഴലുകയാണ് നേതൃത്വം.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…