Kerala

തമിഴ്നാടിന്‍റെ അരിക്കൊമ്പൻ ദൗത്യം ഇന്ന്;ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്ത് ആനയെ കണ്ടെത്തി,കമ്പത്ത് നിരോധനാജ്ഞ,കുങ്കിയാനകളെ എത്തിച്ചു

കമ്പം: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പ് അൽപസമയത്തിനകം തുടക്കം കുറിക്കും.ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്പനെ കണ്ടെത്തി. മയക്കുവെടി വെക്കാനായി ദൗത്യസംഘം സ്ഥലത്തേക്ക് എത്തുന്നു. ആനയുടെ സഞ്ചാരം തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ആനയെ മയക്കുവെടി വെക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.അരിക്കൊമ്പന്‍ ഇന്നലെ ചുരുളിപ്പെട്ടിയില്‍ ഒരു ഗേറ്റ് കുത്തിമറിച്ചിട്ടു.അരിക്കൊമ്പൻ ദൗത്യത്തെ തുടർന്ന് കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതത്തിന് നിരോധനം തുടരുകയാണ്.

ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. ഇന്നലെ ബൈപ്പാസിനടുത്താണ് ആന ഉണ്ടായിരുന്നത്. ദൗത്യത്തുള്ള കുങ്കിയാനകളെ എത്തിച്ചു. ആനമാല സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളാണ് തമിഴ്നാടിന്‍റെ അരിക്കൊമ്പൻ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.

Anusha PV

Recent Posts

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

24 mins ago

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

4 hours ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

4 hours ago

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…

4 hours ago

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

4 hours ago

അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നില തൃപ്തികരം, മന്ത്രിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കഴിഞ്ഞ ദിവസം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ നടന്നത്.…

5 hours ago