പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പോലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ രംഗത്ത്. പോലീസ് ഉദ്യോഗസ്ഥനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം . ബാലരാമപുരത്ത് രണ്ട് വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ അമ്മയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു പൊലീസുകാരനുമായുള്ള സാമ്പത്തിക ഇടപാട് യുവതി വെളിപ്പെടുത്തിയത്. പൊലീസുകാരന് ലക്ഷങ്ങള്‍ കൈമാറിയതായി യുവതി വെളിപ്പെടുത്തി. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും യുവതി പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിശദമായ അന്വേഷണം നടത്തേണ്ടതിനാല്‍ അതീവ രഹസ്യമായായിരുന്നു പൊലീസിന്റെ നീക്കം.
അതേസമയം യുവതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രാഥമിക അന്വേഷണം പൊലീസ് ആരംഭിച്ചു. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…