കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മമത സർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീംകോടതി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യാനും പോസ്റ്റുമോർട്ടം നടപടികളും എന്തുകൊണ്ട് വൈകിയെന്ന് കോടതി ചോദിച്ചു. അസ്വാഭാവിക മരണമല്ലെങ്കിൽ എന്തിനാണ് പോസ്റ്റുമോർട്ടം നടത്തിയതെന്നും സുപ്രീംകോടതി ചോദിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് രജിസ്റ്ററിൽ ഫസ്റ്റ് എൻട്രി നടത്തിയ കൊൽക്കത്തയിലെ പൊലീസ് ഉദ്യോഗസ്ഥനോട് അടുത്ത തവണ വാദം കേൾക്കുമ്പോൾ നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം സംഭവം നടന്ന ദിവസം വൈകിട്ട് 6.10 ന് ആരംഭിച്ച് 7.10 ന് അവസാനിച്ചിരുന്നു. എന്നാൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തത് രാത്രി 11 മണിക്കാണ്. കൊൽക്കത്തയിലെ താല പോലീസ് സ്‌റ്റേഷനിൽ കേസെടുത്തത് രാത്രി 11 മണിക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് 11.40 ഓടെയുമാണെന്ന് കോടതി വിലയിരുത്തിയിട്ടുണ്ട്. അതിനാൽ തന്നെ അസ്വാഭാവിക മരണമല്ലെങ്കിൽ എന്തിനാണ് പോസ്റ്റുമോർട്ടം നടത്തിയതെന്നാണ് കോടതിയുടെ ചോദ്യം.
അതേസമയം, കൊല്ലപ്പെട്ട ഡോക്ടറുടെ മെഡിക്കൽ ഇൻഞ്ചുറി റിപ്പോർട്ട് ഉണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ അതിന് ഇത് കേസ് ഡയറിയുടെ ഭാഗമാണെന്ന് ആയിരുന്നു ബംഗാൾ സർക്കാരിന്റെ മറുപടി. സംഭവമുണ്ടായി അഞ്ചാം ദിവസമാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുന്നതെന്ന് ഏജൻസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അപ്പോഴേക്കും കുറ്റകൃത്യം നടന്ന സ്ഥലത്തെ ക്രൈം സീൻ മൊത്തത്തിൽ മാറ്റിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…