വി.എസ്.സുനിൽ കുമാർ
തൃശൂർ : നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച തൃശൂരിലെ ഇടത് സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാറിനെതിരെ എൻഡിഎ നേതൃത്വം രംഗത്ത്. സംഭവത്തിൽ സുനിൽ കുമാറിനെതിരെ എൻഡിഎ നേതൃത്വം ജില്ലാ കലക്ടർക്ക് പരാതി നൽകി . തെരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരൂപയോഗം ചെയ്തതായും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനിൽ കുമാറിനെ സ്ഥാനാർഥിയാക്കുന്നതു തടയണമെന്നതാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട സുനിൽകുമാർ ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇടത് അനുഭാവികൾ ഇത് വ്യാപകമായി ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ താൻ കേരള തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡർ ആണെന്നും തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി ടൊവിനോ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. ഇതോടെ സുനിൽ കുമാർ ചിത്രം നീക്കം ചെയ്തു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…