Categories: Indiapolitics

‘അഖണ്ഡ ഭാരതം’; പാക് അധീന കശ്മീർ തിരിച്ച് പിടിക്കലാണ് അടുത്ത ലക്ഷ്യമെന്ന് രാം മാധവ്

അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായിരുന്നു ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. അടുത്ത ഘട്ടമെന്നത് പാക് അധീന കശ്മീർ തിരിച്ച് പിടിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ വിജ്ഞാൻ ഭവനിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ബിജെപി നേതാവിന്‍റെ വാക്കുകൾ.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിനാണെന്നാണ് രാം മാധവ് പറയുന്നത്. ഘട്ടങ്ങളിലായി മാത്രമെ അഖണ്ഡ ഭാരതം നിർമ്മിക്കാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യധാരയിൽ ഇല്ലാതിരുന്ന കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു ആദ്യപടി. നമ്മുടെ അടുത്ത ഘട്ടം പാകിസ്ഥാൻ അനധികൃതമായി അധീനതയിലാക്കിയിട്ടുള്ള ഇന്ത്യന്‍ മണ്ണ് വീണ്ടെടുക്കുകയാണ്. ഇതുസംബന്ധിച്ച പ്രമേയം 1994 ല്‍ പാര്‍ലമെന്‍റ് പാസാക്കിയിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.
’21-ാം നൂറ്റാണ്ടിലെ ഭാരതം ഇരുപതാം നൂറ്റാണ്ടിലെ ഭാരതത്തിൽ നിന്ന് വ്യത്യസ്തമാണ്. സ്വാതന്ത്ര്യം ലഭിച്ച ജനതയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ നയിച്ച ഇന്ത്യയായിരുന്നു ഇരുപതാം നൂറ്റാണ്ടിൽ. എന്നാൽ 21-ാം നൂറ്റാണ്ടിലേത് പ്രായോഗികവും പ്രതീക്ഷകള്‍ പുലര്‍ത്തുന്ന യുവാക്കളുടേതുമായിരിക്കും.’ രാം മാധവ് പറഞ്ഞു.

യുവജനങ്ങളുടെയും സാമ്പത്തിക ശക്തിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻനിരയിൽ എത്തുമെന്നത് ഉറപ്പാണെന്നും രാം മാധവ് അവകാശപ്പെട്ടു. 2019 ആഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റാദ്ദാക്കിയത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ തടവിലാക്കിയായിരുന്നു സർക്കാരിന്‍റെ ഈ നീക്കം.

Anandhu Ajitha

Recent Posts

പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ!!വിവരം ചോർന്നതോടെ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…

6 minutes ago

ദില്ലി സ്ഫോടനക്കേസ്; പ്രതിയുമായി കശ്മീരിലെ വനമേഖലയിൽ എൻഐഎ തെളിവെടുപ്പ്; അന്വേഷണം ഊർജ്ജിതം

ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…

22 minutes ago

പിതൃസ്വത്ത് തട്ടിയെടുത്ത് ഭൂമാഫിയ !! പെരുവഴിയിലായ മുൻ സൈനികന്റെ കുടുംബത്തിന് ഒടുവിൽ നീതി; യോഗി സർക്കാരിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…

1 hour ago

പുതുവത്സര മധുരം നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി കാമുകിയുടെ കൊടും ചതി !!കാമുകൻ്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ; വധശ്രമത്തിന് കേസ്; ഒളിവിൽ പോയ യുവതിയ്ക്കായി തെരച്ചിൽ

മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…

2 hours ago

മരണമൊഴിയിൽ ലൈംഗികാരോപണം; ധർമ്മശാലയിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രൊഫസർക്കും 3 വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്

ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…

3 hours ago

വട്ടിയൂർക്കാവിൽ നടക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ! R SREELEKHA

വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത്‌ ബിജെപി ! തുറന്ന പോരാട്ടത്തിന്…

3 hours ago