CWRS അഥവാ കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങളും, കർണാടകയിൽ പല പ്രദേശവും വരൾച്ചാ ബാധിതമായതും തമിഴ് നാടിനു വെള്ളം കൊടുക്കേണ്ടി വരുന്നതും ഒക്കെ ചേർത്ത് കാവേരി പ്രശ്നത്തിന്റെ പേരിൽ കർണാടകയിൽ പ്രശ്നം രൂക്ഷം ആയിരിക്കുമ്പോഴാണ് തമിഴ് നാട്ടിൽ നിന്നു കുറ്റിയും പറിച്ചു നിമിഷ സജയന്റെ പുത്തൻ സിനിമയിലെ നായകൻ സിദ്ധാർഥ് അവർകൾ
ചീറ്റ എന്ന അവരുടെ പുതിയ സിനിമയുടെ പ്രമോഷനുമായി ബാംഗ്ലൂരിൽ കറങ്ങി നടന്നത്. ബന്ദ് ഉൾപ്പെടെ നടത്താൻ മുൻകൂട്ടി തീരുമാനം ആയിരുന്നു. എന്നിട്ടും ഒരു ചിറ്റ എന്ന സിനിമക്കുവേണ്ടി തമിഴ് നടൻ ബാംഗ്ലൂരിൽ കറങ്ങി നടന്നെങ്കിൽ over confidence എന്നെ പറയാൻ ഉള്ളൂ.
സിദ്ധാർഥ് സെർ CAA ക്കെതിരെയും സൈന നെഹ്‌വാളിനോട് സംസാരിച്ച രീതിയും, പുൽവമ സംഭവത്തേക്കുറിച്ച് സംസാരിച്ചതും പ്രാധാനമന്ത്രി മോദിജിക്കെതിരെ നിരന്തരം ആക്ഷേപകരമായ രീതിയിൽ സംസാരിക്കുന്നതും ഒക്കെ ചെയ്തപ്പോൾ ഓൺലൈനിൽ കിട്ടുന്ന 4 ലൈക്കും കൂടെ ആയപ്പോൾ ഓർത്തു, ലക്ഷങ്ങൾ പിന്തുണക്കാനും രക്ഷിക്കാനും എവിടെയും കാണുമെന്ന്.
കൂടാതെ, കർണാടക രക്ഷണ വേദികെ സ്വാഭിമാനി സേനയുടെ 4 പ്രവർത്തകർ കേറി വന്നപ്പോഴും സിദ്ധാർഥ് സാർ ചിരിക്കുവായിരുന്നു, മുഖത്തൊക്കെ ഇതെന്ത് കോകാനട്ട് എന്ന അതെ പുഞ്ചിരി. എന്നാൽ, ഏതാനും സെക്കണ്ടുകളെ സിദ്ധാർഥ് സാർ ചിരിച്ചുള്ളൂ കേട്ടോ, പിന്നെ ഓടി തള്ളുകയായിരുന്നു. ട്വിറ്ററിൽ മാത്രം ആഞ്ഞടിച്ചു ശീലം ഉള്ളത് കൊണ്ടു ഗ്രൗണ്ട് ലെവൽ കളികളെ കുറിച്ച് നടന് വല്യ ബോധ്യം ഒന്നും ഇല്ല എന്ന് തോന്നുന്നു. കർണാടക ആരാണ് ഭരിക്കുന്നത്. സംഘി ഫാസിസ്റ്റുകൾക്കെതിരെ നാല് പോസ്റ്റ് കൂടി ഇട്ടുടായിരുന്നോ മിഷ്ടർ. അതെങ്ങനെ ഓടിയ വഴി പുല്ലു പോലും മുളച്ചിരിക്കില്ല. റിയൽ ഫാസിസ്റ്റുകൾ ആരാണെന്ന് ഇടക്ക് ഇടക്ക് ഇങ്ങനെ ഓർമ്മ പെടുത്തുന്നത് ഇതുപോലുള്ള നടന്മാർക്ക് വളരെ നല്ല കാര്യമാണ്.
REAL estate, IT, EDUCATION, BUSINESS, NGOS, TECH, AUTOMOBILE എന്നിങ്ങനെ എല്ലാ രംഗത്തും എണ്ണിയാൽ തീരാത്തത്ര കമ്പനികളും, ഫാക്ടരികളും ജോലി സാധ്യതകളുമായി കർണാടക അവരുടെ ജനങ്ങളെ കർണാടകയിൽ നിർത്തുമ്പോൾ തമിഴ്, ആന്ധ്ര, കേരളത്തിലേക്ക് ഒക്കെ പോകുന്നവർ വളരെ കുറവാണ്. എന്നാൽ ഇവിടെയുള്ള തമിഴ് ആൾക്കാരുടെ എണ്ണം വളരെ വളരെ കൂടുതലും ആണ്. ചുരുക്കി പറഞ്ഞാൽ സിദ്ധാർഥ് സാർ ഈ വിഷയം വല്യ സംഭവമായി കണക്കാക്കിയാലും ഒരു വിലയും കിട്ടിയില്ല. പിന്നെ എടുത്ത് പറയേണ്ട കാര്യം, ഈ ചിത്രത്തിലെ നായികാ, നമ്മുടെ മലയാളത്തിന്റെ സ്വന്തം നിമിഷ സജയൻ ലോകത്തിലെ എല്ലാ കാര്യത്തിലും പ്രതികരിക്കുന്നതാണ്, പക്ഷേ ഒപ്പം അഭിനയിച്ച, ഏറ്റവും പുതിയ സിനിമയായ ചിറ്റയിലെ നായകൻ സിദ്ധാർഥ് സാറിനെ പിന്തുണച്ചു എങ്ങും എത്തിയതായി കാണുന്നില്ല. കലികാലം എന്നല്ലാതെ എന്ത് പറയാൻ.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…