പ്രതീകാത്മക ചിത്രം
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള ദൗത്യത്തിലായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. 2022 ലെ പാലക്കാട് ശ്രീനിവാസൻ കൊലപാതകം പിഎഫ്ഐയുടെ ‘ഇന്ത്യ 2047’ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി. കേസിലെ പ്രതികളായ പിഎഫ്ഐ/എസ്ഡിപിഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയെ എതിർത്ത് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്. കേസിലെ 15-ാം പ്രതി മുഹമ്മദ് മുബാറക്കിൻ്റെ ഫോണിൽ നിന്ന് ദൗത്യത്തെക്കുറിച്ച് സംസാരിക്കുന്ന വോയ്‌സ് ക്ലിപ്പ് എൻഐഎ കണ്ടെടുത്തിട്ടുണ്ട്.
പിഎഫ്ഐയുടെ വിദ്യാഭ്യാസ വിഭാഗത്തിൻ്റെ ദേശീയ ചുമതലയുള്ള രണ്ടാം പ്രതി അഷ്‌റഫ് എസ് എന്ന കരമന അഷ്‌റഫ് മൗലവി ഉൾപ്പെടെയുള്ളവർ യുവാക്കളെ തീവ്രവാദ സംഘടനയായ ഐസിസ് /ദാഇഷിൽ ചേരാൻ പ്രോത്സാഹിപ്പിച്ചതായി എൻഐഎ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മറ്റ് മത- സമുദായ നേതാക്കളുടെയും സംഘടനകളിലെ അംഗങ്ങളുടെയും വിശദാംശങ്ങൾ ഇവർ ശേഖരിക്കുകയും ചെയ്തു.
പിഎഫ്ഐ കേഡർക്ക് തിരുവനന്തപുരം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റിലെ ഓഫീസുകളിലും ആലുവയിലെ പെരിയാർവാലി ട്രസ്റ്റിലും വിവിധ അവസരങ്ങളിൽ ആയുധപരിശീലനം നടത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്‌തതും ഭീകരപ്രവർത്തനങ്ങൾക്കായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സംഭരിക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായി എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ. ഹിന്ദുക്കൾ “കുഫ്‌റുകൾ” ആണെന്ന് വിശേഷിപ്പിക്കുന്ന രേഖകളും ഇന്ത്യയിലെ ഇസ്ലാമിക ഭരണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളും എൻഐഎ പിടിച്ചെടുത്തു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…