The police have accused Greeshma's mother and uncle in the case of murdering Sharon Raj by poisoning
തിരുവനന്തപുരം: ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് പ്രതി ചേർത്തു. അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവർ പൊലീസിന്റെ കസ്റ്റഡിയിൽ ആണ്. തെളിവു നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു.
ഗ്രീഷ്മ ഒറ്റയ്ക്കല്ല ഇതു ചെയ്തതെന്നും വീട്ടുകാർക്ക് പങ്കുണ്ടെന്നുമായിരുന്നു ആദ്യം മുതൽ ഷാരോണിന്റെ കുടുംബത്തിന്റെ നിലപാട്. പാറശാല പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം ആ രീതിയിൽ അന്വേഷണം നടന്നിരുന്നില്ല. ആരോപണങ്ങളെ പാടെ നിഷേധിക്കുന്ന നിലപാടായിരുന്നു ലോക്കൽ പൊലീസിന്റേത്. ഷാരോൺ മരിച്ച് ആറാം ദിവസമാണ് വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ സമ്മതിച്ചത്.
ബന്ധത്തിൽനിന്നു പിന്മാറാൻ മകൻ തയാറായിരുന്നു എന്നാൽ ഗ്രീഷ്മ വിളിച്ചുകൊണ്ടുപോയതാണെന്ന് പിതാവ് ജയരാജ് പറഞ്ഞിരുന്നു. താൻ ഒറ്റയ്ക്ക് കുടുംബത്തിലെ ആരും അറിയാതെ ചെയ്ത കുറ്റകൃത്യമാണിതെന്ന നിലപാടാണ് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ എടുത്തിരുന്നത്. ഇനി പൊലീസ് കസ്റ്റഡിയിൽ ഗ്രീഷ്മയുടെ അച്ഛനും ബന്ധു പ്രിയദർശിനിയും ഉണ്ട്. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽപ്പേർ പ്രതികളാകുമോ എന്ന് അറിയാൻ കഴിയൂ.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…