General

സംഘം ചേർന്ന് ലഹരി പാർട്ടി ;യുവാക്കൾ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: സംഘം ചേർന്ന് സ്വകാര്യ റിസോര്‍ട്ടില്‍ റൂമെടുത്ത് ലഹരി പാര്‍ട്ടി നടത്തിയെന്ന കേസില്‍ ഒന്‍പത് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ റൂമെടുത്ത യുവാക്കളില്‍ നിന്ന് 2.42 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തിട്ടുണ്ട്.പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വടകര കോട്ടപ്പള്ളി സ്വദേശികളായ വള്ളിയാട് പയിങ്ങാട്ട് വീട്ടില്‍ ബിവിന്‍ (32), വള്ളിയാട് കിഴക്കേച്ചാലില്‍ ഹൗസ് നിധീഷ് (27), വള്ളിയാട് മാളികത്താഴെ വീട്ടില്‍ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), അക്ഷയ് (24), വാനക്കണ്ടിപ്പൊയില്‍ വീട്ടില്‍ വിഷ്ണു (26), വരവുകണ്ടിയില്‍ വീട്ടില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്.

സംഘം വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ എന്‍ ഡി പി എസ് നിയമപ്രകാരം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.എസ് പി ഒ അബ്ദുല്‍ നാസര്‍, സിപിഒമാരായ പ്രജീഷ്, പ്രവീണ്‍, വിജിത മോള്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തുകയായിരുന്നുവെന്നാണ് വിവരം.

admin

Recent Posts

രാഹുലിന് പാകിസ്ഥാനിൽ ഫാൻസോ ?

പാകിസ്ഥാൻ നേതാക്കൾ എന്തിനാണ് രാഹുൽ ഗാന്ധിയെ സ്ഥിരമായി പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് ?

20 mins ago

ലൈംഗിക പീഡന പരാതി ! പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി അന്വേഷണ സംഘം ; നടപടി ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമന്‍സ് മടങ്ങിയതിനു പിന്നാലെ

ലൈംഗിക പീഡന പരാതിയിൽ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഹാജരാകാൻ…

43 mins ago

ക്ഷേത്രത്തിലെ കൈ കൊട്ടിക്കളിക്കിടെ കലാകാരിക്ക് ഹൃദയാഘാതം; വേദിയിൽ കുഴഞ്ഞുവീണ 67-കാരി മരിച്ചു

തൃശ്ശൂർ : ക്ഷേത്രത്തിൽ കൈ കൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ…

1 hour ago

കേരളത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് കമ്മികൾ വിലയിരുത്തിയ ചരിത്ര പരിഷ്‌കാരം

ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെയും കാര്യക്ഷമമായ നികുതി പിരിവിന്റെയും സൂചനയെന്ന് വിദഗ്ദ്ധർ I NARENDRA MODI

2 hours ago

അനുമതി ഇല്ലാതെ ചെയര്‍പേഴ്‌സന്റെ ഇഷ്ടനിയമനം ! ദില്ലി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ…

3 hours ago

കുടുംബകോട്ട തകർത്ത സ്മൃതി ഇറാനിയെ എതിരിടാൻ ആര് ? തീരുമാനം ഇന്ന് ഉണ്ടാകണം ; അവസാനഘട്ടത്തിൽ തലപുകഞ്ഞാലോചിച്ച് കോൺഗ്രസ്

ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ്…

3 hours ago