The police intensified the investigation.
കാസർഗോഡ് : അഞ്ജുശ്രീ പാർവതി മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിഷം ഉള്ളിൽ ചെന്നാണ് പെൺകുട്ടി മരിച്ചതെന്നാണ് സ്ഥിരീകരിച്ചത്.എന്നാൽ എങ്ങിനെയാണ് വിഷം ഉള്ളിൽ ചെന്നത് എന്നും , എന്താണ് കാരണം എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. അഞ്ജുവിന്റെ വീട്ടിലെത്തി ഇന്നലെ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു.പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അന്തരികാവയവങ്ങളുടെ കെമിക്കൽ അനാലിസിസ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഇത് വന്നതിന് ശേഷം കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്. അഞ്ജുവും സുഹൃത്തുക്കളും ഡിസംബർ 31നാണ് അൽ റൊമൻസിയ എന്ന ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ഇതിന് പിറ്റേന്ന് അഞ്ജുശ്രീക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് വീട്ടിൽ തിരികെയെത്തി. അടുത്ത ദിവസം രാവിലെ അഞ്ജുശ്രീക്ക് ബോധക്ഷമുണ്ടാകുകയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അഞ്ജു മരിച്ചത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…