ചെങ്ങന്നൂർ: നിർദ്ധനനായ മധ്യവയസ്‌കൻ സുമനസ്സുകളുടെ സഹായം തേടുന്നു. ചെങ്ങന്നൂർ കിഴക്കേനട ളാകശ്ശേരി ചേരിയിൽ വാര്യോട്ടിൽ വേണുഗോപാലാണ് ജീവൻ നിലനിർത്തുവാൻ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ധനസഹായം അഭ്യർത്ഥിക്കുന്നത്. 15 ലക്ഷത്തിലധികം രൂപയാണ് ചികിത്സയ്ക്കായി ആവശ്യമായി വരുന്നത്. അദ്ദേഹത്തിന്റെ രണ്ടു വൃക്കകളും പ്രവർത്തനരഹിതമായതിനാൽ ജീവൻ രക്ഷിക്കുവാൻ ഉടനടി വൃക്ക മാറ്റി വയ്ക്കൽ അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.
വേണുഗോപാലിന്റെ സത്യസന്ധതയ്ക്ക് ജൂനിയർ ചേംബർ അവാർഡ് നല്കിയ വ്യക്തിയാണ്. തൻ്റെ ഓട്ടോറിക്ഷയിൽ യാത്രക്കക്കാർ മറന്നു വച്ച പണം തിരിച്ചേല്പ്പിച്ച് രണ്ട് തവണ തൻ്റെ സത്യസന്ധത തെളിയിച്ച ഒരു ഓട്ടോ തൊഴിലാളിയുടെ ഇന്നത്തെ അവസ്ഥ വളരെ സങ്കടകരമാണ്.
വേണുഗോപാലിന്റെ ഭാര്യ അനിത വൃക്ക കൊടുക്കാൻ തയ്യാറാണ്. പക്ഷെ വൃക്ക മാറ്റിവയ്ക്കൽ അനുബന്ധിച്ചുള്ള ആശുപത്രി ചിലവുകൾക്ക് വലിയൊരു തുക താങ്ങാൻ ഈ സാധു കുടുംബത്തിന് നിവൃത്തി ഇല്ലാത്തതിനാലാണ് സുമനസ്സുകളായ ഏവരുടെയും സഹായങ്ങൾ വേണുഗോപാലും അനിതയും അഭ്യർത്ഥിക്കുന്നത്.
വേണുഗോപാൽ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലർത്തി വരികയായിരുന്നു. പെട്ടെന്നാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും വൃക്കകൾ തകരാറിലായത് കണ്ടുപിടിക്കുകയും ചെയ്തത്. ഇപ്പോൾ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. അമൃത ആശുപത്രിയിലെ ഡോക്ടർമാർ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ട്.
ഇപ്പോൾ തുടർ ചികിത്സയ്ക്കായുള്ള പണത്തിന് വേണ്ടി വളരെയധികം ബുദ്ധിമുട്ടുകയാണ് വേണുഗോപലിന്റെ കുടുംബം . ചുരുക്കം ചില സുഹൃത്തുക്കളുടെ സഹായത്താലാണ് ഇപ്പോൾ ഡയാലിസിസിനുള്ള പണം കണ്ടെത്തുന്നത്.
നമ്മുടെയൊക്കെ ചെറുതും വലുതുമായ സഹായം ആ കുടുംബത്തിൻ്റെ കണ്ണ് നീരൊപ്പിയേക്കാം. സാമ്പത്തിക സഹായം അയക്കാൻ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൊടുക്കുന്നു.
അനിത വേണുഗോപാൽ.
AC – 6964008477
IFSC – IDIB 000C015
Indian Bank , Chengannur Branch.
Google Pay No – 9847768666
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…