'The Prime Minister is the person who gives importance to the growth and development of India; When the dream of a developed India is realized, Tamil Nadu will also develop'; Annamalai praises Modi
ചെന്നൈ: ഭാരതത്തിന്റെ വളർച്ചയ്‌ക്കും വികസനത്തിനും പ്രാധാന്യം നൽകുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ചെന്നൈയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവരും തന്റെ കുടുംബാംഗങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങൾ ആവേശഭരിതരായി. പ്രധാനമന്ത്രിയുടെ പ്രംസഗം കേൾക്കാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള സ്വീകാര്യതയും ജനപ്രീതിയുമാണ് അവിടെ പ്രകടമായത്. വികസിത ഭാരതം എന്ന് സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ തമിഴ്നാടും വികസിതമാകും’ എന്ന് അണ്ണാമലൈ പറഞ്ഞു.
അഴിമതിക്ക് പേരുകേട്ട പാർട്ടിയാണ് ഡിഎംകെയെന്നും താൻ തമിഴ്നാട് സന്ദർശിക്കുമ്പോൾ ചിലർ അസ്വസ്ഥരാകുന്നുവെന്നും തമിഴ്നാട് സന്ദർശനത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച കണ്ട് ഡിഎംകെ വേദനിക്കുകയാണ്. ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തിടെ തമിഴ്നാട്ടിൽ പ്രളയം ഉണ്ടായപ്പോൾ ഡിഎംകെ നേതാക്കൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിന്ന് സംസാരിച്ചത് അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…