പശ്ചിമ ബംഗാൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ആഗസ്ത് 9 ന് നടന്ന സംഭവം രാജ്യശ്രദ്ധ നേടിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോട് കൂടിയാണ്. ബംഗാളിൽ ആ പെൺകുട്ടി നേരിട്ടത് സമാനതകൾ ഇല്ലാത്ത കൊടും ക്രൂരതയാണ്. ശരീരം മുഴുവൻ ക്രൂരമായ പരിക്കുകളും കണ്ണിലും മൂക്കിലും ഗുരുതരമായ മുറിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എടുത്തു പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ ബംഗാൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെയാണ് സർക്കാർ ഇരയ്ക്കൊപ്പം അല്ല എന്ന് രൂക്ഷമായി വിമർശിച്ചുകൊണ്ട് കേസ് സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.
ആരോഗ്യ ആഭ്യന്തരവകുപ്പുകൾ കൈയ്യാളുന്ന മമത ബാനർജിക്കെതിരെയും അതി രൂക്ഷ വിമർശനമാണ് രാജമെമ്പാടും ഉയരുന്നത്.
വിദ്യാർത്ഥികൾക്ക് സംരക്ഷണം ഒരുക്കാൻ കെല്പില്ലാത്ത പ്രിൻസിപ്പലിനെ പേരിന് പുറത്താക്കി, പിറ്റേന്ന് മറ്റൊരു മെഡിക്കൽ കോളേജിൽ നിയമിച്ചതും ബംഗാൾ സർക്കാർ കേസിൽ കാണിച്ച അനാസ്ഥയ്ക്ക് ഉത്തമ ഉദാഹരണമാണ്.ക്രൂരകൃത്യത്തിൽ രാജ്യമെങ്ങും പ്രതിഷേധം നടക്കുമ്പോഴും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വനിത മതിൽ കെട്ടിയ, സ്ത്രീസുരക്ഷ ഘോരഘോരം പ്രസംഗിക്കുന്ന കേരളത്തിലെ പ്രബുദ്ധ സ്ത്രീപക്ഷ – ബുദ്ധിജീവികൾ നിശബ്ദതയിലാണ് . ബംഗാൾ എന്ന് കേട്ടാൽ കമ്മ്യൂണിസ്റ്റ് ചോര തിളച്ചുപൊന്തേണ്ട ഇവിടെ എന്ത് കൊണ്ടാവും ഇത്രയും വലിയ ക്രൂരത നടന്നിട്ടും അത് ചർച്ച ആവാതെ പോയത്? നമ്മൾ ചിന്തിക്കേണ്ട വിഷയത്തിൽ അദ്ധ്യാപികയും എഴുത്തുകാരിയുമായ അഞ്ജു പാർവതി പ്രബീഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
ഒന്നും ഒന്നും മാറിയിട്ടില്ല!! ഒക്കെയും കൂടിയിട്ടേയുള്ളൂ. ഇനിയൊരു നിർഭയ ഈ രാജ്യത്ത് ഉണ്ടാവില്ല എന്ന് ഉറക്കെയുറക്കെ പറഞ്ഞവർക്ക് മുന്നിൽ ഒന്നല്ല പല നിർഭയമാർ വന്നു, അവരുടെ അമ്മമാർ ചങ്ക് പിടഞ്ഞ് കരഞ്ഞു. സ്ഥലപേരുകളേ മാറിയുള്ളൂ , ഇന്ത്യയുടെ പെണ്മക്കൾ പലപ്പോഴും അതിക്രൂരമായി കൊല്ലപ്പെട്ടു. ദില്ലി , കത്വ, ഉന്നാവ്, ഹാത്രാസ്, ഹൈദരാബാദ് പെരുമ്പാവൂർ, വാളയാർ, വണ്ടിപ്പെരിയാർ, ഒടുവിൽ കൊൽക്കത്ത പെൺകുട്ടികളായി അവർ അറിയപ്പെട്ടു. ഒന്നും ഒരിക്കലും മാറിയിരുന്നില്ല, മാറുമെന്ന് തോന്നുന്നും ഇല്ല കാരണം ഇന്ന് പോലും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കൊച്ച് കുട്ടി ഉൾപ്പെടെയുള്ള പെൺ ശരീരങ്ങൾ അതിക്രമത്തിന് ഇരയായി.
ദില്ലിയിലെ നിർഭയ കൊല്ലപ്പെട്ടതിനേക്കാൾ അതിക്രൂരമാണ് ബംഗാളിൽ ഡോക്ടർ പെൺകുട്ടി കൊല്ലപ്പെട്ടത്. ആഗസ്ത് 9 ന് നടന്ന സംഭവം രാജ്യശ്രദ്ധ നേടിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോട് കൂടിയാണ്. ബംഗാളിൽ ആ പെൺകുട്ടി നേരിട്ടത് സമാനതകൾ ഇല്ലാത്ത കൊടും ക്രൂരതയാണ്. ഇപ്പോൾ അവിടെയുള്ള ചില സോഴ്‌സുകളിൽ നിന്നും ലഭിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ ഇത് നിർഭയ മോഡൽ ഗ്യാങ് റേപ്പ് അല്ല, മറിച്ച് തികച്ചും വെൽ പ്ലാൻഡ് ആയിട്ട് execute ചെയ്ത് നടപ്പിലാക്കിയ ബ്രൂട്ടൽ ഗാങ് റേപ്പ് മർഡർ ആണ്. കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ പേര് വെറുതെ വന്നതല്ല. അയാൾ അധികാരത്തിൽ ഇരിക്കുന്ന കോളേജിൽ ഗവ. സപ്ലൈ മറിച്ച് വിറ്റ് പണം നേടുന്ന ഡോക്ടർ മാഫിയ ഉണ്ടെന്നും കൊല്ലപ്പെട്ട ഈ പെൺകുട്ടി അതിനെതിരെ ശക്തമായി പ്രതികരിച്ച ആൾ ആണെന്നുമാണ്. ഇതിലൊക്കെ അത്രത്തോളം വാസ്തവം ഉണ്ടെന്ന് അറിയില്ല. പക്ഷേ ഒന്ന് വ്യക്തം പ്രിൻസിപ്പലിനെ രക്ഷിക്കാൻ ഭരണകൂടം നടത്തിയ ചീപ്പ് കളിയൊക്കെ പുറത്ത് വരുമ്പോൾ ഒരുപാട് കാര്യങ്ങളിൽ ദുരൂഹത ഉണ്ട്.
നീണ്ട 32 മണിക്കൂർ ഒരുപോലെ ഡ്യൂട്ടി ചെയ്തു അല്പം വിശ്രമത്തിന് സെമിനാർ ഹാളിൽ ഇരുന്ന് തല ചായ്ച്ചുപ്പോയ ഒരു പെൺകുട്ടിയെ ഗാങ് റേപ്പ് ചെയ്ത് കൊന്ന കിരാതന്മാർ. തുടക്കത്തിൽ പുറത്ത് വന്ന വാർത്തകളിൽ ഒരാളാണ് ആ heinous ക്രൈം ചെയ്തത് എന്നായിരുന്നു. പക്ഷേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരമാണെങ്കിൽ, വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ശരീരം മുഴുവൻ ക്രൂരമായ പരിക്കുകൾ, കണ്ണിലും മൂക്കിലും ഗുരുതരമായ മുറിവുകൾ, ഒപ്പം സ്വകാര്യ ഭാഗത്ത് 151ഗ്രാം സെമനും. അങ്ങനെ വരുമ്പോൾ ഗ്യാങ് റേപ്പ് നടന്നു എന്ന് വേണം കരുതാൻ. നോക്കൂ, ശക്തയായ ഒരു സ്ത്രീ ഭരണം കയ്യാളുന്ന സംസ്ഥാനത്താണ് , ഒരു പെൺകുട്ടി അതിക്രൂരമാം വിധം കൊല ചെയ്യപ്പെട്ടത് അതും ഒരുപാട് പേരുടെ ജീവന് കാവൽ ആവേണ്ടിയിരുന്ന ഒരു ഡോക്ടർ പെൺകുട്ടി. അവളെ വേട്ടയാടി കൊന്നതിനു ആദ്യം പിടിയിലായവൻ ആവട്ടെ ജനങ്ങളുടെ ജീവനും സ്വത്തിനും കാവൽ ആവേണ്ട പോലീസ് വോളന്റിയർ. സത്യത്തിൽ ദീദി വേട്ടക്കാരുടെ ദീദി ആയി മാറിയെന്നതിന് തെളിവാണ് പ്രതിഷേധം കത്തി പടരും വരെ അവർ അന്വേഷണത്തിൽ കാണിച്ച മന്ദത. അത് മാത്രമോ മെഡിക്കൽ സ്റ്റുഡന്റ്സിന് സംരക്ഷണം ഒരുക്കാൻ കെല്പില്ലാത്ത പ്രിൻസിപ്പലിനെ പേരിന് പുറത്താക്കി, പിറ്റേന്ന് മറ്റൊരു മെഡിക്കൽ കോളേജിൽ നിയമിച്ചു.ഇതാണ് ദീദിയുടെ നീതിബോധം.
ബംഗാളിലെ മെഡിക്കൽ മേഖലയിൽ നിന്നും തുടങ്ങിയ പ്രതിഷേധം ഇപ്പോൾ രാജ്യമാകമാനം പടരുന്നു. അപ്പോഴും എന്നെ ഞെട്ടിച്ചത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വനിത മതിൽ കെട്ടിയ, സ്ത്രീസുരക്ഷ ഘോരഘോരം പ്രസംഗിക്കുന്ന കേരളത്തിലെ പ്രബുദ്ധ സ്ത്രീപക്ഷ – ബുദ്ധിജീവി ഇടങ്ങളിൽ കണ്ട നിശബ്ദതയാണ്. ബംഗാൾ എന്ന് കേട്ടാൽ കമ്മ്യൂണിസ്റ്റ് ചോര തിളച്ചുപൊന്തേണ്ട ഇവിടെ എന്ത് കൊണ്ടാവും ഇത്രയും വലിയൊരു cold blooded brutal rape murder നടന്നിട്ടും അത് ചർച്ച ആവാതെ പോയത്? തൃണമൂൽ കോൺഗ്രസ്സിനെയും മമതയെയും പേടിച്ചു നാട് വിട്ട് കേരളത്തിൽ എത്തി പൊറോട്ട അടിച്ചു ജീവിക്കുന്ന ബംഗാളിലെ ചെമല പോരാളികൾക്ക് വല്ലാണ്ട് അഭയം കൊടുത്ത അമ്പോറ്റി നാടായിട്ടും മമതയ്ക്ക് എതിരെ എടുത്ത് വീശാനുള്ള വടി ഉണ്ടായിട്ടും എന്തായിരിക്കും ഇതൊരു സംസാര വിഷയമേ ആവാത്തത്? പിന്നെ മനസ്സിലായി വാളയാർ കഴിഞ്ഞാൽ ഇവരൊക്കെ ഒന്നാണല്ലോ. ഒരുമിച്ച് കേന്ദ്രത്തിന് എതിരെ പൊരുതുന്നവർ ആണല്ലോ.ബംഗാൾ ആയത് കൊണ്ട് ഒറ്റ സെലിബ്രിറ്റികൾക്കും ഇപ്പോൾ ലജ്ജ കൊണ്ട് തല കുനിക്കുകയും വേണ്ട.
ദില്ലിയിൽ നിർഭയ കൊല്ലപ്പെട്ടപ്പോൾ, അത് വലിയൊരു രാഷ്ട്രീയ പ്രക്ഷോഭമാക്കി മാറ്റി, ശ്രീമതി ഷീലാ ദീക്ഷിതിന്റെ കസേര ലാക്കാക്കി കളി കളിച്ച പ്രമുഖർ ആയിരുന്നു അണ്ണാ ഹസാരെ, അരവിന്ദ് കേജ്രിവാൾ എന്നിവർ. നിലവിൽ ബംഗാളിൽ സംഭവിക്കാൻ പോകുന്നതും അതൊക്കെ തന്നെ. പുത്തൻ താരോദയങ്ങൾ പ്രതീക്ഷിക്കാം. ഒക്കെയും രാഷ്ട്രീയ ഗിമ്മിക്കുകൾ. ഭരിക്കാനും ഭരിക്കപ്പെടാനും വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന സ്ത്രീശരീരങ്ങൾ മാത്രമാവുന്നു ഓരോ നിർഭയമാരും.
ബേട്ടീ ബച്ചാവോ എന്ന ആപ്ത വാക്യം വെറുതെ ഷോ കേസിൽ വയ്ക്കാൻ വേണ്ടിയുള്ളതല്ല, മറിച്ച് അത് പ്രവൃത്തിയിൽ കൂടി പ്രാവർത്തികമാക്കേണ്ടതാണ്. അതിന് വേണ്ടത് സജ്ജനാർമാരെ പ്രാപ്തരാക്കുക എന്നത് മാത്രമാണ്. അല്ലാതെ വെറുതെ പിടിച്ചു അകത്തിട്ട്, തീറ്റിപ്പോറ്റി കൊഴുപ്പ് കേറ്റി ഒടുക്കം തയ്യൽ മെഷീനും കൊടുത്ത് വീട്ടിൽ വിടാൻ ഉള്ളതല്ല. ഇത്തരം കിരാതന്മാരെ ഒരു നിമിഷം പോലും ഭൂമിക്ക് മേലെ വച്ചേക്കരുത്. നിയമത്തിന്റെ നാളുകൾ നീളുന്ന നൂലാമാലകൾ വച്ചല്ല ഇവന്മാരെ ശിക്ഷിക്കേണ്ടത്. കിട്ടുന്ന മുറയ്ക്ക് അങ്ങ് തീർത്തേക്കുക.
ഇവിടെ ഒന്നും മാറില്ല, മാറാനും പോണില്ല. ആര് വീണാലും ആര് വാഴ്ന്നാലും!!
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…