ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ പരമ്പരയിലെ, സെമിനാർ നാളെ വൈകുന്നേരം (25/9/2023) നാല് മണി മുതൽ 6 മണിവരെ തിരുവനന്തപുരം PMG ജംഗ്ഷനിലെ പ്രിയദർശിനി പ്ലാനിറ്റോറിയം ഹാളിൽ വച്ച് നടക്കും. പരസ്പരം പഠിക്കുന്നതിനും അറിവ് പങ്കുവയ്ക്കുന്നതിനുമുള്ള ഒരു വേദിയാണിത്.
.
മാനവരാശിക്ക് ഒരു പുതിയ യുഗത്തിന് തുടക്കമിട്ട ഭാരതത്തിന്റെ ഏറ്റവും പുതിയ വിജയഗാഥയെ കേന്ദ്രീകരിച്ചുള്ള സെമിനാറാണ് ഉദ്ഘാടന സെമിനാറായി അവതരിപ്പിക്കപ്പെടുന്നത്. “മിഷൻ ചന്ദ്രയാൻ: സിനർജി, സ്കോപ്പ് & സ്ട്രാറ്റജി” എന്ന വിഷയത്തിലാണ് ആദ്യ സെമിനാർ നടക്കുക.
മുൻ ഇന്ത്യൻ അംബാസിഡർ ടി പി ശ്രീനിവാസൻ, മുൻ വിഎസ്എസ്‌സി ഡയറക്ടറും മുഖ്യമന്ത്രിയുടെ മുൻ ഉപദേശകനുമായ എം സി ദത്തൻ ,IIST വലിയമല സാമ്പത്തിക ശാസ്ത്രം അസ്സോസിയേറ്റ് പ്രഫസർ ഡോ .ഷൈജു മോൻ സി. എസ്, മുൻ ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് മുൻ സെക്രട്ടറിയുമായ ജി .മാധവൻ നായർ എന്നിവർ സംസാരിക്കും.
വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ നടക്കുന്ന ഈ അറിവിന്റെ മഹോത്സവം പ്രേക്ഷകരിലെത്തിക്കാൻ തത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും.
സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് http://bit.ly/40h4Ifn എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…