The service organizations intensified the pressure to be allowed to put the Kerala state board on their own vehicles
സ്വന്തം വാഹനങ്ങളില്‍ കേരള സ്റ്റേറ്റ് ബോര്‍ഡ് വെയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍. ബോര്‍ഡ് വയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.ബോര്‍ഡ് വയ്ക്കാവുന്ന തസ്തികകള്‍ പരിമിതപ്പെടുത്തണമെന്ന ഗതാഗത വകുപ്പിന്‍റെ ശുപാര്‍ശ ചീഫ് സെക്രട്ടറിയുടെ മുന്നിൽ നിലനിൽക്കെയാണ് ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവര്‍ക്ക് സ്വന്തം വാഹനങ്ങളിൽ ബോർഡ് വെയ്ക്കാനുള്ള അനുമതിക്കായി സർവീസ് സംഘടനകൾ സമ്മർദ്ദം ചെലുത്തുന്നത്.
എന്നാൽ ബോർഡ് മാറ്റുന്നത് ആലോചിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്
ഇങ്ങനെയുള്ള ബോർഡ് വെച്ചു ഗമയ്ക്ക് പാഞ്ഞ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക്.ബോര്‍ഡ് മാറ്റാനുള്ള ആലോചന തുടങ്ങിയപ്പോഴേ നിവേദനം ചീഫ് സെക്രട്ടറിക്ക് മുന്നിലെത്തിയിരുന്നു.സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ കൂടാതെ പിന്നാലെ മറ്റ് സംഘടനകളും എത്തുമെന്നാണ് വിവരം. മറ്റുള്ള വകുപ്പിലൊന്നുമില്ലാത്ത സ്പെഷ്യല്‍ പ്രിവിലേജായിരുന്നു ബോര്‍ഡ് വയ്ക്കുന്നതിനുള്ള സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ അധികാരം.
തുണിക്കട മുതല്‍ മാര്‍ക്കറ്റ് വരെ കേരള സ്റ്റേറ്റ് ബോര്‍ഡ് വെച്ച് പോകുന്ന വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞതോടെയാണ് എണ്ണം പരിമിതപ്പെടുത്താന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. നിലവില്‍ സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവര്‍ക്ക് സ്വന്തം കാറില്‍ തസ്തികയുടെ പേരിൽ ബോര്‍ഡ് വയ്ക്കാമായിരുന്നു.ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കട്ടേയെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…