The snake on the fence was picked up and put on his shoulder!!; The young man who took a selfie with the snake around his neck died after being bitten by the snake
നെല്ലൂര്‍:ഒരു കൗതുകത്തിന് പാമ്പിനെ കഴുത്തിൽ ചുറ്റി സെൽഫിയെടുത്തു.വിഷപ്പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം.ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് പാമ്പ് കടിയേറ്റ് 32 വയസുകാരനായ മണികണ്ഠ റെഡ്ഢി മരിച്ചത്.പ്രകാശം ജില്ലയിലെ തല്ലൂർ മണ്ഡലത്തിലെ ബോഡിക്കുറപ്പാട് ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ അംഗമായ യുവാവ് നെല്ലൂരിലെ കണ്ടുകൂർ ടൗൺ പരിധിയിൽ കോവൂർ ജംഗ്ഷനു സമീപം ജ്യൂസ് കട നടത്തിവരികയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഒരു പാമ്പാട്ടി മണികണ്ഠ റെഡ്ഢിയുടെ ജ്യൂസ് കടയിലെത്തി.തന്‍റെ കൈവശം പാമ്പുകളുണ്ടെന്നും അവ നിരുപദ്രവകരമാണെന്നും പാമ്പാട്ടി യുവാവിനോട് പറഞ്ഞു. ഇതോടെ പാമ്പിനൊപ്പം സെല്‍ഫിയെടുക്കാൻ അനുവദിക്കണമെന്ന് മണികണ്ഠ പാമ്പാട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാമ്പിനെ കഴുത്തിൽ ചുറ്റിയാണ് മണികണ്ഠ സെല്‍ഫിയെടുത്തത്. പക്ഷേ പാമ്പിനെ ശരീരത്തിൽ നിന്ന് എടുക്കുന്നതിന് ഇടയില്‍ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു.
പാമ്പിനെ മണികണ്ഠയും പാമ്പാട്ടിയുടെ ചേര്‍ന്ന് പിടികൂടുകയും ചെയ്തു. കൈയില്‍ കടിയേറ്റതിനെ കുറിച്ച് മണികണ്ഠ പാമ്പാട്ടിയോട് പറഞ്ഞെങ്കിലും പേടിക്കാനില്ലെന്നും വിഷമില്ലാത്ത പാമ്പാണെന്നുമാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് നാട്ടുകാർ മണികണ്ഠ ഓങ്ങല്ലൂർ സർക്കാർ ജനറൽ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ബുധനാഴ്ച പുലർച്ചെയോടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…