Kerala

ചരിത്രമാവർത്തിക്കുന്നു ! പന്തളം ത്രിലോക് സിനിമാസിൽ തത്വമയി ഒരുക്കിയ ദി കേരളാ സ്റ്റോറി പ്രത്യേക പ്രദർശനത്തിന് മികച്ച പ്രതികരണം; നിറഞ്ഞ സദസിൽ പ്രദർശനമാരംഭിച്ചു

പന്തളം : ഇന്ന് വൈകുന്നേരം 6.30 ന് പന്തളം ത്രിലോക് സിനിമാസിൽ തത്വമയി ഒരുക്കിയ ദി കേരളാ സ്റ്റോറി പ്രത്യേക പ്രദർശനത്തിന് മികച്ച പ്രതികരണം. നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശനമാരംഭിച്ചത്.


മത മൗലികവാദ സംഘടനകൾ പ്രദർശന വിലക്ക് പ്രഖ്യാപിച്ച ദി കേരളാ സ്റ്റോറിക്ക് പിന്തുണ പ്രഖ്യാപിച്ച് ക്ഷണിക്കപ്പെട്ട സദസ്സിനും പൊതുജങ്ങൾക്കുമായി തിരുവനന്തപുരം ഏരീസ് പ്ലക്‌സ്‌ തിയേറ്ററിൽ ഒരുക്കിയ രണ്ട് പ്രത്യേക സൗജന്യ പ്രദർശനങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം, പ്രേക്ഷകരുടെ നിരന്തര ആവശ്യപ്രകാരം മറ്റുജില്ലകളിലും തത്വമയി സംഘടിപ്പിക്കുന്ന ചിത്രത്തിൻറെ പ്രത്യേക പ്രദർശന പരമ്പരയുടെ ഭാഗമായാണ് ത്രിലോക് സിനിമാസിൽ തത്വമയി ദി കേരളാ സ്റ്റോറി പ്രത്യേക പ്രദർശനമൊരുക്കിയത്

കേരളത്തിൽ നിന്നും ലവ് ജിഹാദിന്റെ കെണിയിൽപ്പെട്ട് ഐ എസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് കേരളാ സ്റ്റോറി. ചിത്രത്തിനെതിരെ ഇസ്ലാമിക സംഘടനകളും ഇടത് സംഘടകളും രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. എങ്കിലും തീയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തി പ്രദർശനം തടയാൻ തീവ്രവാദ സംഘടനകൾ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് തത്വമയി ചിത്രത്തിന്റെ പ്രത്യേക പ്രദർശന പരമ്പര ഒരുക്കുന്നത്.

നേരത്തെ രാമസിംഹൻ സംവിധാനം ചെയ്ത മലബാർ ഹിന്ദു വംശഹത്യയുടെ കഥപറയുന്ന പുഴ മുതൽ പുഴവരെ, കശ്മീരി പണ്ഡിറ്റുകളുടെ സഹനത്തിന്റെയും ചരിത്രം പുറത്തു കൊണ്ടുവന്ന വിവേക് അഗ്നിഹോത്രി ചിത്രമായ കശ്മീർ ഫയൽസിന്റെയും പ്രത്യേക പ്രദർശനം സമാനമായ രീതിയിൽ തത്വമയി ഒരുക്കിയിരുന്നു. സംവിധായകൻ വിവേക് അഗ്നിഹോത്രി നേരിട്ട് തത്വമയിയുടെ ഈ ഉദ്യമത്തെ പ്രത്യേകം പ്രശംസിച്ചിരുന്നു.

Anandhu Ajitha

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

5 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

6 hours ago