സിൽക്യാര രക്ഷാദൗത്യം പുരോഗമിക്കുന്ന വേളയിൽ എടുത്ത ചിത്രം
ഉത്തരകാശി : ഈ മാസം നവംബര്‍ 12- ഞായറാഴ്ച പുലർച്ചെയാണ് ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തൊഴിലാളികൾ അകപ്പെട്ടത്. കുടുങ്ങിയത് 36 പേരാണ് എന്നാണ് പ്രാഥമിക വിവരമെങ്കിലും പിന്നീട് ഇത് 41 പേരാണെന്ന് സ്ഥിരീകരിച്ചു. വെള്ളവും വൈദ്യതിയും ഉള്ള ഭാഗത്താണ് കുടുങ്ങിയത് എന്നത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായുള്ള 41 തൊഴിലാളികൾക്കും ഒരു തരത്തിൽ അനുഗ്രഹമായി. വിവരം അറിഞ്ഞ ഉടന്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ആദ്യഘട്ടത്തില്‍ ഓക്‌സിജനും ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള സ്റ്റീല്‍ പൈപ്പ് തൊഴിലാളികള്‍ക്കടുത്തേക്ക് എത്തിക്കുകയാണ് ചെയ്തത്. പിറ്റേ ദിവസം തന്നെ ഇത് സാധ്യമായി. അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനൊപ്പം തൊഴിലാളികളുമായി സംസാരിക്കാനും ഇതുവഴി കഴിഞ്ഞു. അന്ന് തന്നെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അപകടസ്ഥലത്ത് പാഞ്ഞെത്തി. രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം എത്തിച്ച മെഷീന്‍ ഉപയോഗിച്ച് രക്ഷാപ്രവർത്തനം മുന്നോട്ട് പോകില്ല എന്നുറപ്പിച്ചതോടെ . അമേരിക്കന്‍ നിര്‍മിത ഓഗര്‍ മെഷീന്‍ വേണമെന്ന ആവശ്യം നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുന്നോട്ടുവച്ചു.ഉടനടി ഓഗര്‍ മെഷീന്‍ എത്തിച്ച് ഡ്രില്ലിങ് തുടങ്ങി. മെഷീനായി നിര്‍മിച്ച പ്ലാറ്റ്‌ഫോം മണ്ണിടിഞ്ഞ് തകര്‍ന്നതോടെ നവംബര്‍ 16-ന് ഇത് പുനർനിർമ്മിച്ച് വീണ്ടും ഡ്രില്ലിങ് ആരംഭിച്ചു. അതിവേഗം 23 മീറ്ററോളം തുരന്ന് നാല് പൈപ്പുകള്‍ അകത്ത് കടത്തി വിടാൻ ഓഗര്‍ മെഷീന് കഴിഞ്ഞു. അഞ്ചാമത്തെ പൈപ്പ് കടത്തുമ്പോള്‍ പാറക്കല്ല് തടസ്സമായി. മറ്റൊരു ഓഗര്‍ മെഷീന്‍ ഇന്‍ഡോറില്‍നിന്ന് വിമാനമാര്‍ഗം എത്തിച്ചു. എന്നാല്‍ തുരങ്കത്തില്‍ വിള്ളല്‍ കണ്ടതോടെ രക്ഷാപ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെച്ചു.
ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള പ്രകമ്പനം കൂടുതല്‍ അപകടമുണ്ടാക്കുമെന്ന ഭയത്താൽ നവംബര്‍ 18-ന് ഡ്രില്ലിങ് പുനരാരംഭിക്കാന്‍ സാധിച്ചില്ല. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് തുരങ്കത്തിന് മുകളില്‍ നിന്നുള്ള വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് ഉള്‍പ്പെടെ അഞ്ച് രക്ഷാദൗത്യങ്ങള്‍ ഒരേസമയം നടത്താന്‍ തീരുമാനിച്ചു.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. രണ്ടര ദിവസം കൊണ്ട് തൊഴിലാളികളെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു.നവംബര്‍ 20-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പിന്നീട് ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് തൊഴിലാളികള്‍ക്കരികിലെത്തിച്ചു. ഇതുവഴി ഭക്ഷണവും അവശ്യസാധനങ്ങളും സുഗമമായി എത്തിച്ചു.തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ നവംബര്‍ 21-ന് പുറത്തെത്തി. അന്ന് തന്നെ ഡ്രില്ലിങ് പുനരാരംഭിച്ചു. ഇതിനൊപ്പം തുരങ്കത്തിന്റെ മറുഭാഗത്ത് നിന്ന് മറ്റൊരു തുരങ്കം നിര്‍മ്മിക്കാനും ആരംഭിച്ചു. നവംബര്‍ 22-ന് 45 മീറ്റര്‍ ദൂരം ഡ്രില്ലിങ് പൂര്‍ത്തിയാക്കി പൈപ്പുകള്‍ സ്ഥാപിച്ചു. ലക്ഷ്യത്തിലേക്ക് 12 മീറ്റര്‍ മാത്രമുള്ളപ്പോള്‍ ഓഗര്‍ മെഷീന്റെ വഴിമുടക്കി ലോഹഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഡ്രില്ലിങ് വീണ്ടും തടസപ്പെട്ടു.
നവംബര്‍ 23-ന് ഏറെ വൈകിയാണ് ലോഹഭാഗങ്ങള്‍ നീക്കി ഡ്രില്ലിങ് പുനരാരംഭിച്ചത്. എന്നാല്‍ ഓഗര്‍ മെഷീന്‍ സ്ഥാപിച്ച പ്ലാറ്റ്‌ഫോമില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും ഡ്രില്ലിങ് നിര്‍ത്തി. അടുത്ത ദിവസം ഓഗര്‍ മെഷീന്റെ ഷാഫ്റ്റും ബ്ലേഡും പൊട്ടി അകത്ത് കുടുങ്ങി. ഇതോടെ രക്ഷാപ്രവര്‍ത്തനം നിലച്ചു.
നവംബര്‍ 26-ന് ഓഗര്‍ മെഷീന്റെ തകരാറായ ഭാഗങ്ങള്‍ പുറത്തെടുക്കാന്‍ പ്ലാസ്മാ കട്ടര്‍ എത്തിച്ചു. ഓഗര്‍ മെഷീന്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായി ഉപേക്ഷിച്ചു. മെഷീന്റെ ഭാഗങ്ങള്‍ നീക്കിയാലുടന്‍ മാനുവല്‍ ഡ്രില്ലിങ് ആരംഭിക്കാന്‍ തീരുമാനം. ഒപ്പം മുകളില്‍ നിന്ന് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് ആരംഭിച്ചു.
ഇന്നലെ ഇന്ത്യന്‍ സൈന്യം രക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമായി. ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ പൈപ്പിൽ നിന്ന് പൂര്‍ണമായി നീക്കി. മാനുവല്‍ ഡ്രില്ലിങ് ആരംഭിച്ചു. റാറ്റ് ഹോള്‍ മൈനേഴ്‌സ് എന്നറിയപ്പെടുന്ന വിദഗ്ധ തൊഴിലാളികള്‍ സില്‍ക്യാരയില്‍ എത്തി. ഇന്ന് ആറു മീറ്ററോളം അവശിഷ്ടം നീക്കി. രക്ഷാപ്രവർത്തനത്തിനിടെ വെള്ളിയാഴ്ച കുഴലിൽ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിൽ നിർണ്ണായകമായത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്തു. ആ ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇവർ പുറത്തിറങ്ങുകയും. പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്തമായി കുഴൽ അകത്തേക്കു തള്ളുകയും ചെയ്തു. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ടു നീക്കിയാണ് ദൗത്യം വിജയത്തിലെത്തിച്ചത്.
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…