The Supreme Court has rejected the CBI's request to change the trial of CPM leader P Jayarajan's Kathirur Manoj murder case.
ദില്ലി: സി പി എം നേതാവ് പി ജയരാജൻ പ്രതിയായ കതിരൂർ മനോജ് വധക്കേസിൻ്റെ വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി.വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നും നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്നും വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കി. മനോജ് വധക്കേസിൻ്റെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ട്രാൻസ്ഫർ ഹർജി. രണ്ട് വർഷത്തിന് ശേഷമാണ് ഹർജി പരിഗണിച്ചത്. നേരത്തെ കേസിൻ്റെ നടപടികൾ തലശേരിയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റി സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.ഇതിന് പിന്നാലെയാണ് സിബിഐ വീണ്ടും ഹർജി നൽകിയത്.
അതേസമയം സിബിഐയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് കോടതി നിരീക്ഷിച്ചു.പല തവണ കേസ് സുപ്രിം കോടതിക്ക് മുന്നിൽ എത്തിയിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റി വച്ചിരുന്നു.കേസിലെ പ്രതി പ്രകാശനെ ഒന്നാം കക്ഷിയാക്കിയാണ് സിബിഐ ഹർജി.നേരത്തെ പി ജയരാജൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…