Featured

ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ് നരേന്ദ്രമോദി തന്നെയെന്ന് സർവേ ഫലം !

ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് സർവേ ഫലം. ലോക്‌നിതി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസുമായി ചേർന്ന് എൻഡിവി നടത്തിയ പ്രത്യേക സർവ്വേ റിപ്പോർട്ടിലാണ് ഇതു പരാമർശിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്രമോദി ഒമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിലും, വരും നാളുകളിൽ ലോക്‌സഭയിലേക്ക് ഉൾപ്പെടെ നിരവധി തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലും സംഘടിപ്പിച്ച സർവേയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ മെയ് 10നും 19നും ഇടയിൽ ഇന്ത്യയിലെ 19ഓളം വരുന്ന സംസ്ഥാനങ്ങളിൽ നടത്തിയ സർവേ ഫലത്തിലാണ് മോദിയുടെ ജനപ്രീതി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. മൂന്നാം തവണയും ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് 43 ശതമാനം പേരും അഭിപ്രായപ്പെട്ടു. 38 ശതമാനം ആളുകളാണ് ഇതിനോട് വിയോജിച്ചത്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്നാണ് 40 ശതമാനമാളുകൾ പ്രതികരിച്ചത്. 29 ശതമാനമാളുകൾ കോൺഗ്രസിന് അനുകൂലിക്കുന്നതായും അഭിപ്രായപ്പെട്ടു.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നത് നരേന്ദ്രമോദിയെ തന്നെയാണെന്നാണ് 43 ശതമാനം പേരും പ്രതികരിച്ചത്. 27 ശതമാനം പേർ രാഹുലിനെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അനുകൂലിച്ചു. അരവിന്ദ് കെജ്‌രിവാളിനെയും മമതാ ബാനർജിയെയും നാല് ശതമാനം പേർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ മൂന്ന് ശതമാനം പേർ അഖിലേഷ് യാദവിനെയും ഒരു ശതമാനം ആളുകൾ നിതീഷ് കുമാറിനെയും അനുകൂലിച്ചു. നരേന്ദ്രമോദിയെ അനുകൂലിക്കുന്നതിനുള്ള കാരണങ്ങളായി 25 ശതമാനം പേരും ചൂണ്ടിക്കാട്ടിയത് അദ്ദേഹത്തിന്റെ വാക്ചാതുര്യത്തെയാണ്. 20 ശതമാനം പേർ മോദിയുടെ വികസനോത്മുഖ ഭരണത്തെ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയുടെ അധ്വാനശീലമാണ് ഇഷ്ടപ്പെട്ടതെന്ന് 13 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ അത്രയും തന്നെയാളുകൾ മോദിയുടെ വ്യക്തിപ്രഭാവത്തെയാണ് പുകഴ്‌ത്തിയത്. 11 ശതമാനം പേർ മോദി നടപ്പിലാക്കിയ നയങ്ങളെ പിന്തുണയക്കുന്നതിനാൽ അദ്ദേഹത്തെ അനുകൂലിക്കുന്നതായും വ്യക്തമാക്കി. അതേസമയം, ഇന്ത്യ കണ്ടതിൽ ഏറ്റവും ശ്രദ്ധേയനായ നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് നൊബേൽ സമ്മാന ജേതാവ് ബ്രയാൻ പോൾ ഷ്മിറ്റ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്.

Anandhu Ajitha

Recent Posts

അമേരിക്ക പുറത്തുവിട്ട എപ്‌സ്റ്റൈൻ ഫയലിൽ പ്രതീക്ഷ അർപ്പിച്ചവർക്ക് തെറ്റി EPSTEIN FILES

നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…

2 minutes ago

ധ്യാനിന്റെ 37-ാം ജന്മദിനത്തിൽ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം; ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അച്ഛൻ – മകൻ കോംബോ

സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…

53 minutes ago

മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം | HEALTH TRACK

മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…

1 hour ago

“ഇന്ത്യക്കാരനാണോ നിങ്ങൾ?” ! IFFK-യിൽ മാദ്ധ്യമങ്ങളെ തകർത്തെറിഞ്ഞ റസൂൽ പൂക്കൂട്ടിയുടെ ചോദ്യം

IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…

1 hour ago

പ്രിയ ശ്രീനിയെ അവസാന നോക്ക് കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ ..എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം തുടരുന്നു

കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…

2 hours ago

ഭാരതത്തിനെതിരെയുള്ള .5 ഫ്രണ്ട് അഥവാ അർദ്ധ മുന്നണി : ഭാരതത്തിന്റെ ആന്തരിക ശത്രുക്കൾ ആരൊക്കെയാണ് ?

ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…

2 hours ago