The survivor of the first snakebite died on the fifth day of another snakebite; Police have started an investigation into the abnormality
രാജസ്ഥാൻ: ഒരിക്കൽ പാമ്പുകടിയേറ്റ് രക്ഷപ്പെട്ടയാൾ അഞ്ചാംനാൾ വീണ്ടും പാമ്പുകടിയേറ്റു മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിലെ മേരാഗർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 44കാരനായ ജസബ് ഖാന് ജൂൺ 20നാണ് പാമ്പുകടിയേറ്റത്. തുടർന്ന് നാലു ദിവസം പൊഖ്രാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജസബ് ഖാൻ. ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ ജസബ് ഖാന് ജൂണ്‍ 26ന് വീണ്ടും പാമ്പുകടിയേറ്റു. ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
രാജസ്ഥാനിലെ മരുഭൂമി പ്രദേശത്ത് കാണുന്ന പ്രത്യേകയിനം വിഷപ്പാമ്പാണ് തന്നെ രണ്ടുതവണയും കടിച്ചതെന്ന് ജസബ് ഖാൻ പറഞ്ഞിരുന്നു. അസ്വാഭാവികതയുള്ളതിനാൽ ജസബ് ഖാന്റെ മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് ഭനിയാന പോലീസ് വ്യക്തമാക്കി. ജൂൺ 20ന് കണങ്കാലിനാണ് ജസബ് ഖാന് ആദ്യമായി പാമ്പിന്റെ കടിയേറ്റത്. പൊഖ്രാനിലെ ആശുപത്രിവാസത്തിനുശേഷം ജൂൺ 25ന് അദ്ദേഹം തിരികെ വീട്ടിലെത്തി. പിറ്റേ ദിവസം മറ്റേകാലിൽ ജസബ് ഖാന് വീണ്ടും പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.
ആദ്യത്തെ തവണയുണ്ടായ പാമ്പുകടിയിൽ നിന്ന് രക്ഷപ്പെട്ട് സുഖംപ്രാപിച്ചു വരുന്നതിനിടെയാണ് ജസബ് ഖാന് രണ്ടാമതും പാമ്പുകടിയേറ്റത്. അതുകൊണ്ടാണ് വിഷം അതിജീവിക്കാൻ സാധിക്കാതിരുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. അഞ്ചു മക്കളും ഭാര്യയും അമ്മയും അടങ്ങുന്നതാണ് ജസബിന്റെ കുടുംബം. അദ്ദേഹത്തിന്റെ മരണത്തിനു കാരണമായ പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നു.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…