അർദ്ധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ ആഹ്ളാദം
മുംബൈ : സൂര്യകുമാർ യാദവ് ഒരിക്കൽക്കൂടി തിളങ്ങിയപ്പോൾ ബാംഗ്ലൂരിനെതിരായ നിർണ്ണായക മത്സരത്തിൽ മുംബൈയ്ക്ക് വിജയം. 35 പന്തിൽ 83 റൺസുമായി സൂര്യകുമാർ യാദവ് കത്തിക്കയറിയപ്പോൾ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിന്റെ ജയമാണ് നേടിയത്.
പതിവ് പോലെ ഗ്ലെൻ മാക്‌സ്‌വെൽ (33 പന്തിൽ 68) ഫാഫ് ഡുപ്ലെസി (41 പന്തിൽ 65) സഖ്യത്തിന്റെ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂർ 200 റൺസ് കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. എന്നാൽ വിജയമുറപ്പിച്ച് പന്തെറിഞ്ഞു തുടങ്ങിയ ബാംഗ്ലൂരിനെ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിന്റെ ബലത്തിൽ 3 ഓവറും 3 പന്തും ബാക്കിനിൽക്കെ മുംബൈ മറികടന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചറി നേടിയ നേഹൽ വധേരയുടെ (34 പന്തിൽ 52 നോട്ടൗട്ട് ) പ്രകടനവും മുംബൈയുടെ വിജയത്തിൽ നിർണായകമായത്. സ്കോർ: ബാംഗ്ലൂർ 6ന് 199, മുംബൈ 16.3 ഓവറിൽ 4ന് 200.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സ്വപ്ന സമാനമായ തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ വിരാട് കോഹ്ലിയെയും (1) മടക്കി ജയ്സൻ മൂന്നാം ഓവറിൽ അനുജ് റാവത്തിനെയും (6) പുറത്താക്കി ബയ്റൻഡ്രോഫ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി നൽകി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഡുപ്ലെസി– മാക്സ്‍വെൽ സഖ്യം നടത്തിയ കൗണ്ടർ അറ്റാക്കാണ് ബാംഗ്ലൂരിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. 10.1 ഓവറിൽ 126 റൺസാണ് ഇരുവരും ചേർന്ന് സ്‌കോർ ബോർഡിൽ എത്തിച്ചത്.
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…
ഭാവാർദ്രമായ ആലാപനവുമായി ആരാധകരുടെ ഹൃദയം കവർന്ന് പ്രാർഥന ഇന്ദ്രജിത്ത്. ‘ഡ്യൂഡ്’ സിനിമയിലെ ‘ഊറും ബ്ലഡ്’ എന്ന ഗാനമാണ് പ്രാർഥന അതിമനോഹരമായി…