The teacher's hand cut case; NIA will arrest those who provided shelter to prime accused Sawad; finding that the defendant only called PFI leaders; Crucial information on the phone is out
എറണാകുളം: അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ എൻഐഎ പ്രതിചേർക്കും. പ്രതി ഉപയോഗിച്ച ഫോണിന്റെ സൈബർ ഫോറൻസിക്ക് പരിശോധനയിലാണ് നിരന്തരം ബന്ധപ്പെട്ടിരുന്നവരെയുംഒളിവിൽ കഴിയാൻ സഹായിച്ചവരെയും കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
മതനിന്ദ ആരോപിച്ച് പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ ശേഷം 13 വർഷവും സവാദ് ഒളിവിൽ കഴിഞ്ഞത് ഷാജഹാൻ എന്ന പേരിലായിരുന്നു. പിഎഫ്‌ഐ മതഭീകരവാദ ഗ്രൂപ്പുകളാണ് സവാദിന് സുരക്ഷിതമായ താവളം ഒരുക്കിയത്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ താമസിച്ച പ്രതി നേതാക്കളെ മാത്രമാണ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്. ഒളിത്താവളം ഒരുക്കിയവരെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സവാദിൽ നിന്ന് ശേഖരിക്കാനാണ് എൻഐഎയുടെ നീക്കം. തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
2024 ജനുവരിയിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നാണ് മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തത്. അദ്ധ്യാപകനെ ആക്രമിക്കുമ്പോൾ കൂട്ടു പ്രതികളുടെ വെട്ടേറ്റ് സവാദിന് പരിക്കേറ്റിരുന്നു. ഈ മുറിപ്പാടിൽ നിന്നാണ് ഷാജഹാൻ സവാദ് തന്നെയെന്ന് എൻഐഎ കണ്ടെത്തിയത്. നേരത്തെ 10 ദിവസത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത പ്രതിയെ കുടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…