അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ശ്രീരാമവിഗ്രഹത്തിന്റെ ചിത്രങ്ങൾ
അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ശ്രീരാമവിഗ്രഹത്തിന്റെ പൂർണ്ണ ചിത്രങ്ങൾ അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് പുറത്ത് വിട്ടു. 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് 3 ദിവസം മാത്രം ബാക്കിനിൽക്കെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ശ്രീരാമവിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്. ഇതോടെ ലോകമെമ്പാടുമുള്ള ഹൈന്ദവ ജനതയ്ക്ക് വിഗ്രഹത്തെ ദർശിക്കാനായി. വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുൻപു പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. കണ്ണുകൾ തുണികൊണ്ടു കെട്ടിയ ശേഷമാണ് വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത്.
അഞ്ച് വയസുള്ള ശ്രീരാമനെയാണ് വിഗ്രഹത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സ്വർണ്ണ അമ്പും വില്ലും പിടിച്ച് നിൽക്കുന്ന ഭാവത്തിലാണ് മൈസൂരു സ്വദേശിയായ ശിൽപ്പി അരുൺ യോഗിരാജ് 51 ഇഞ്ച് നീളമുള്ള വിഗ്രഹം കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്നത്. നിരവധി പരീക്ഷണങ്ങൾ നടത്തിയ ശേഷം ആണ് വിഗ്രഹ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന കരിങ്കല്ല് കണ്ടെത്തിയത്. എണ്ണയും നെയ്യും, പാലും മറ്റു ദ്രവ്യങ്ങളുടെയും നിരന്തര സമ്പർക്കം വിഗ്രഹത്തിന്റെ ഈട് നിൽപ്പിനെ ബാധിക്കില്ല.ലോകം ഉള്ള കാലമത്രയും നിലനില്ക്കും .
പ്രതിഷ്ഠാചടങ്ങിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി ക്ഷേത്രഭാരവാഹികൾ സമ്പൂർണ വിഗ്രഹം അനാച്ഛാദനം ചെയ്തിരുന്നു. വ്യാഴാഴ്ച വിഗ്രഹം ശ്രീകോവിലിനുള്ളിൽ സ്ഥാപിക്കുന്നതിന്റെ ഫോട്ടോകൾ പുറത്തുവന്നിരുന്നുവെങ്കിലും അത് തുണികൊണ്ട് മറച്ച നിലയിലായിരുന്നു. ഇനി വിഗ്രഹത്തിലേക്ക് പ്രാണ പ്രതിഷ്ഠാ ചടങ്ങാണ്. ഇതോടെ വിഗ്രഹത്തിനു ജീവൻ തുടിക്കും എന്നാണ് ഹൈന്ദവ വിശ്വാസം. പ്രാണൻ നല്കി കഴിഞ്ഞാൽ പിന്നെ അത് ശിലയല്ല. ഭഗവാന്റെ ജീവൻ തുടിക്കുന്ന ശരീരമാണ്.ഈ പ്രാണൻ നല്കുന്നത് നരേന്ദ്ര മോദിയാണ്. അതിനാൽ തന്നെ യുഗയുഗാന്തരങ്ങളെ അതിജീവിച്ച് ശ്രീരാമനൊപ്പം നരേന്ദ്രമോദിയും തിളങ്ങി നിൽക്കും
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…