The temple where the Shiva family reigns; Lord Shiva and Parvati as Swayamvara! Know the story and beliefs of Anthinad Temple, which devotees rely on to change marriage obstacles...
കോട്ടയം ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് പാലായ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന അന്തീനാട് ശിവക്ഷേത്രം. അന്തിനാട് മഹാദേവൻ എന്ന പേരിൽ ഇവിടം ശിവനെ ആരാധിക്കുന്നു. ശിവനോടൊപ്പം പാർവ്വതിയും ഒപ്പം ഗണപതിയും ശാസ്താവും കൂടെ അദൃശ്യ രൂപത്തിൽ സുബ്രഹ്മണ്യനും വാഴുന്ന സവിശേഷ ക്ഷേത്ര സന്നിധി കൂടിയാണിവിടം. ശിവകുടുംബ ദർശനം സാധ്യമാക്കുന്ന ഇടം എന്ന പ്രത്യേകതയും അന്തിനാടിനുണ്ട്.
ഒരുകാലത്ത് ദേവഗണങ്ങൾ പോലും അസൂയയോടെ നോക്കിക്കാണുന്നത്ര മനോഹരമായ ഇടമായിരുന്നുവത്രെ അന്തിനാടും പരിസരവും. അക്കാലത്ത് അസാമാന്യ കഴിവുകളുള്ള ഒരു യോഗി ഇവിടെ വസിച്ചിരുന്നു. കടുത്ത ശിവഭക്തനായിരുന്ന അദ്ദേഹം ശിവനായി കഠിനതപസ്സും അനുഷ്ഠിച്ചിരുന്നു. ഇതിൽ സംപ്രീതനായ ശിവൻ അദ്ദേഹത്തിനു മുന്നിൽ പാര്‍വ്വതി ദേവിക്കൊപ്പം പ്രത്യക്ഷനായി. എന്തുവരം വേണമെങ്കിലും ചോദിക്കുവാൻ ശിവൻ പറഞ്ഞപ്പോള് രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹം ശിവന്‍റെയും പാർവ്വതിയുടെയും സ്ഥിരം സാന്നിധ്യമാണ് ആവശ്യപ്പെട്ടത്. അത് ശിവൻ അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് യോഗി ശിവനും പാർവ്വതിക്കുമായി പുതിയ രണ്ട് പ്രതിഷ്ഠകൾ ഇവിടെ നടത്തുകയും പഴയ പ്രതിഷ്ഠകളെ പിന്നിലേക്ക് മാറ്റുകയും ചെയ്തുവത്രെ. ഇന്നും പഴയതും പുതിയതുമായ രണ്ട് പ്രതിഷ്ഠകളും ഇവിടെ ആരാധിക്കുന്നുണ്ടെന്നാണ് വിശ്വാസം.
അന്തിനാട് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുന്നത് ഒരുപാട് അനുഗ്രഹങ്ങള്‍ക്ക് കാരണമാകുമെന്നണ് വിശ്വാസം. വിവാഹത്തിനുണ്ടാകുന്ന തടസ്സങ്ങൾ, സന്താനങ്ങളില്ലാത്തത് തുടങ്ങിയ പ്രശ്നങ്ങളെക്കെല്ലാം ഇവിടെവന്ന് പ്രാർത്ഥനയും പൂജകളും കഴിച്ചാൽ ഫലം ലഭിക്കുമത്രെ. സ്വയംവര മന്ത്രാർച്ചന, ഉമാമഹേശ്വര പൂജ എന്നിവ നടത്തുന്നത് വിവാഹഭാഗ്യം നല്കുമത്രെ. ശിവന് അറുനാഴി പിഴിഞ്ഞു പായസം, കുടുംബപുഷ്പാഞ്ജലി, പാർവ്വതി ദേവിക്ക് പട്ടും താലിയും സമർപ്പണം, അടനിവേദ്യം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…