India

2023ലെ ബജറ്റ്;പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ,കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് വിദഗ്ധരുമായി ചർച്ച നടത്തും,

ദില്ലി:ഭരണ തുടർച്ചയിൽ നരേന്ദ്ര മോദി സർക്കാരിന്റെയും ധനമന്ത്രി നിർമല സീതാരാമന്റെയും അഞ്ചാമത്തെ ബജറ്റും 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റും ആണ് വരാനിരിക്കുന്നത്. പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദഗ്ദരുമായും വ്യവസായ പ്രമുഖരുമായും വെർച്വൽ മീറ്റിംഗുകൾ നടത്തും. 2023-24 ബജറ്റ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ തേടാനാണ് ചർച്ച. എല്ലാ വിഭാഗത്തിലുള്ള ചെലവുകളുടെയും ഫണ്ടിന്റെ ആവശ്യകതയെ കുറിച്ചും ബജറ്റിന് മുമ്പുള്ള യോഗങ്ങളിൽ ചർച്ച ചെയ്യുമെന്ന് ധനമന്ത്രാലയത്തിന്റെ ബജറ്റ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് വർഷത്തിൽ, സർക്കാർ പരിമിതമായ കാലയളവിലേക്ക് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കുന്നു. സാധാരണയായി ജൂലൈ വരെയാണ് ബജറ്റ് പാസാക്കുന്നത്.സാധാരണയായി എല്ലാ വർഷവും ജനുവരി അവസാനവാരം ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ അതായത് ഫെബ്രുവരി ഒന്നിന് 2023-24 ലെ ബജറ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബജറ്റ് അവതരണ തീയതി മാറ്റിയതോടെ, ഏപ്രിലിൽ തുടങ്ങുന്ന ഒരു സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ മന്ത്രാലയങ്ങൾക്ക് ബജറ്റ് ഫണ്ട് അനുവദിച്ചു. ഇത് ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്ക് ചിലവഴിക്കാൻ കൂടുതൽ അവസരം നൽകുകയും കമ്പനികൾക്ക് ബിസിനസ്, ടാക്സ് പ്ലാനുകളുമായി പൊരുത്തപ്പെടാൻ സമയം അനുവദിക്കുകയും ചെയ്യുന്നൂതായി വിദഗ്ദർ അഭിപ്രായപ്പെട്ടു.

Anusha PV

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

39 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

43 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

1 hour ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago