Kerala

കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന വേദ വിദ്യ കലണ്ടർ 2026 ന് മികച്ച സ്വീകരണം; അമൂല്യമായ നിരവധി പരമ്പരാഗത വിവരങ്ങൾ അടങ്ങുന്ന കലണ്ടറിൽ വേദ സൂക്തങ്ങൾ മുതൽ ആയുർവേദ നിർദ്ദേശങ്ങൾ വരെ; ക്യു ആർ കോഡ് സ്‌കാൻ ചെയ്‌താൽ വിശേഷകാലങ്ങളിലെ വൈദിക സന്ദേശങ്ങളും കേൾക്കാം

കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ പുറത്തിറക്കുന്ന വേദ വിദ്യ കലണ്ടർ 2026 ഇപ്പോൾ വിപണിയിൽ. ബ്രഹ്മം മുതൽ ഭാരതം വരെയും, യജഞം മുതൽ ക്ഷേത്രം വരെയും പ്രകാശിപ്പിച്ച അഗ്നി സങ്കൽപ്പത്തെ അറിയാനും ഗ്രീസിലേക്കും പേർഷ്യയിലേക്കും മയന്മാരിലേക്കും സഞ്ചരിച്ച് ലോക സംസ്‌കാരങ്ങളെ നിർമ്മിച്ച അഗ്നിയുടെ ചരിത്രം അറിയാനും സഹായകമായ രീതിയിലാണ് വൈദിക കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.

365 ദിവസവും 365 അഗ്നിമന്ത്രങ്ങൾ, വിശേഷ ദിവസങ്ങളിൽ ചൊല്ലാൻ വിശേഷ മന്ത്രങ്ങൾ, വിശിഷ്ട ഫലദായകങ്ങളായ വേദ സൂക്തങ്ങൾ, ലോക സംസ്‌കാരങ്ങളിലെ അഗ്നി സങ്കൽപ്പത്തിന്റെ വിവരണങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികളെയും സാമൂഹിക പരിഷ്കർത്താക്കളെയും ഋഷി മുനിമാരെയും സംബന്ധിക്കുന്ന അറിവുകൾ, മൂല്യങ്ങളെ പഠിപ്പിക്കുന്ന സുഭാഷിതങ്ങൾ, അതത് കാലങ്ങളിൽ ആഹാരശീലത്തിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിക്കുന്ന ആയുർവേദ നിർദ്ദേശങ്ങൾ, വൈദികമായ നിത്യ-നൈമിത്തിക ആചാരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ അമൂല്യമായ അറിവുകൾ കലണ്ടറിലുണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗതമായ വിവരങ്ങൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ സമന്വയവും വേദ വിദ്യ കലണ്ടർ 2026 ലുണ്ട് . ക്യു ആർ കോഡ് സ്കാൻ ചെയ്‌താൽ ഓണം വിഷു നവരാത്രി മണ്ഡലവ്രതം, രാമായണമാസം തുടങ്ങിയ വിശേഷകാലങ്ങളിലെ വൈദിക സന്ദേശങ്ങൾ കേൾക്കാം. അമാവാസിയിലും പൗർണ്ണമിയിലും, ദശപൗർണ്ണമാസേഷ്ടികളും, മലയാള മാസാരംഭത്തിൽ മഹാ ഗണപതി ഹോമത്തിലും ഈ സംവിധാനം വഴി പങ്കുചേരാം.

16 പേജുള്ള ഈ കലണ്ടറിന് നൂറു രൂപയാണ് വില. പോസ്റ്റൽ ചാർജ് അധികം നൽകണം. കോപ്പികൾ ഉറപ്പാക്കാൻ 9745615151, 9188793181, 8848377633

Anandhu Ajitha

Recent Posts

മസാല ബോണ്ട് ഇടപാട് ! തുടർ നടപടികളുമായി ഇഡിക്ക് മുന്നോട്ട് പോകാം; നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് ‌

മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…

5 hours ago

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

7 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

8 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

9 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

9 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

9 hours ago