രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തലസ്ഥാന നഗരിയിലെ വനിതകളുടെ കൂട്ടായ്മയുടെ വന്‍ ശക്തി പ്രകടനം നടന്നു. വനിതാ സംഗമവും പദയാത്രയും സംഘടിപ്പിച്ചാണ് രാജീവിന് ഐക്യദാര്‍ഢ്യവുമായി വനിതകള്‍ രംഗത്തിറങ്ങിയത്.
കവടിയാര്‍ ട്രിവാൻഡ്രം വിമണ്‍സ് ക്ലബില്‍ നടന്ന പരിപാടി തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവും മുന്‍കോണ്‍ഗ്രസ് എംഎല്‍എ എസ്. വിജയധരണി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടി ആയതിനാലാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് വിജയധരണി വേദിയിൽ പറഞ്ഞു.
“സ്ത്രീകള്‍ നേതൃപദവികളിലെത്തുന്നതിനെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ല. അവര്‍ സ്ത്രീകളെ ഇകഴ്ത്തുകയാണ് ചെയ്യുന്നത്. 40 വര്‍ഷത്തെ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ഇത്തരത്തില്‍ ദുരനുഭവം നേരിട്ടതു കൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് ഞാൻ ബിജെപിയില്‍ ചേര്‍ന്നത്” – വിജയധരണി പറഞ്ഞു.
തിരുവനന്തപുരത്തെ നാരീ ശക്തി നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ മറുപടി പ്രഭാഷണത്തിൽ പറഞ്ഞു. സ്ത്രീകളെ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും സ്ത്രീ ശക്തി വലിയ ശക്തിയാണെന്നും ഒന്നിച്ചു നിന്നാല്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടര്‍ന്ന് വിമണ്‍സ് ക്ലബ് മുതല്‍ കവടിയാർ വിവേകാനന്ദ പാര്‍ക്ക് വരെ സ്ഥാനാര്‍ത്ഥിയെ ആനയിച്ചു കൊണ്ടുള്ള ഗംഭീര റോഡ് ഷോയും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വനിതകള്‍ അണി നിരന്ന റോഡ് ഷോ വലിയ ശക്തി പ്രകടനമായി.
കാർത്യായനി സുരേഷ് അധ്യക്ഷയായി. ജയാ രാജീവ്, ഡോ. സരോജ നായർ,റാണി മോഹൻദാസ്, ജലജ , ഷീല രാജഗോപാൽ, മുൻ കായികതാരം പത്മിനി തോമസ്, അഡ്വക്കേറ്റ് അഞ്ജനാ ദേവി, പ്രൊഫ. വി.ടി. രമ, ആർ. സി. ബീന , സിമി ജ്യോതിഷ് , പി കെ. കൃഷ്ണദാസ്, വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…