എറണാകുളം പള്ളിക്കരയിൽ നടന്ന വിജയദശമി മഹോത്സവത്തിൽ മുൻ ഡിജിപി ജേക്കബ് തോമസ് പങ്കെടുക്കുന്നു
എറണാകുളം : ആർഎസ്എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന വിജയദശമി മഹോത്സവത്തിലാണ് അദ്ദേഹം ഗണവേഷത്തിൽ പങ്കെടുത്തത്. രാഷ്ട്ര സേവനം ലക്ഷ്യമിട്ട് ആര്‍എസ്എസില്‍ ജേക്കബ് തോമസ് സജീവമാകുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും വ്യക്തികള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി പഥസഞ്ചലന പരിപാടിയുടെ സമാപന പൊതുസഭയിൽ അദ്ധ്യക്ഷത വഹിച്ചതും ജേക്കബ് തോമസാണ്.
” ആർഎസ്എസ്സിന്റെ പ്രവർത്തനം രാഷ്‌ട്രത്തെ ശക്തിപ്പെടുത്തലാണ്. അതിന് സംഘം വ്യക്തിയെ ശക്തരാക്കുന്നു. ആ വ്യക്തികൾ ചേർന്ന ശക്തമായ സമൂഹം രാഷ്‌ട്രത്തെ ശക്തമാക്കുന്നു. സാംസ്‌കാരികമായ ശക്തിപ്പെടുന്ന സമൂഹം ശ്രേഷ്ഠമായ രാഷ്‌ട്രത്തെ സൃഷ്ടിക്കും. എല്ലാ തലത്തിലും ശക്തിയാർജ്ജിക്കുക, മറ്റുള്ളവരെ ശക്തിപ്പെടുത്തുക എന്ന സന്ദേശംകൂടിയാണ് ശക്തപൂജയുടെ വിജയദശമി ദിനം സംഘസ്ഥാപനത്തിന് തിരഞ്ഞെടുക്കാൻ പലകാരണങ്ങളിലൊന്ന്. ഭരണഘടന നിർദ്ദേശിക്കുന്ന അമ്പത്തിയൊന്നാം വകുപ്പിൽ വിവരിക്കുന്ന പൗരധർമ്മത്തിന്റെ പാലനത്തിന് സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യംകൂടി ആർഎസ്എസ് സ്വീകരിച്ചിരിക്കുന്നു.”-ജേക്കബ് തോമസ് പറഞ്ഞു
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…