പാറ്റ്‌ന: ആത്മഹത്യത്യാരംഗങ്ങളുടെ റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ കയര്‍ കഴുത്തില്‍ കുരുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. ബിഹാറിലെ തൗഫിര്‍ ഗധിയ സ്വദേശിനി നീതു ദേവി(35)യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ‘ആത്മഹത്യ’ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവതിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ വൈകുന്നേരം നീതു ദേവിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സാമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായിരുന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകൾ ചിത്രീകരിച്ച് അപ് ലോഡ് ചെയ്തിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ കല്ലുകള്‍ അടുക്കിവെച്ച് അതിനുമുകളില്‍ കയറിനിന്നാണ് നീതു ദേവി റീല്‍സ് ചിത്രീകരിക്കാന്‍ശ്രമിച്ചത്. വീടിന്റെ സീലിങ്ങില്‍ കയറിട്ട് കഴുത്തില്‍ ഇട്ടിരുന്നു. ചിത്രീകരങ്ങൾക്കിടെ കല്ലിന് മുകളില്‍നിന്ന് കാല്‍വഴുതിയതോടെ യുവതിയുടെ കഴുത്തിലെ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു.ഭര്‍തൃമാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല . യുവതിയുടെ ഭർത്താവ് മറ്റൊരിടത്താണ് ജോലിചെയ്യുന്നത്. യുവതിക്ക് മൂന്ന് വയസ്സിനും പത്തുവയസ്സിനും ഇടയിലുള്ള നാലുകുട്ടികളാണുള്ളത്.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…