Kerala

തെച്ചിക്കോട്ട് രാമചന്ദ്രന് തൃശൂര്‍പൂരത്തില്‍ വിലക്ക്: നിലപാട് കടുപ്പിച്ച് ആന ഉടമകളുടെ സംഘം


തൃശൂര്‍: തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നിലപാട് കടുപ്പിച്ച് ആന ഉടമകളുടെ സംഘം. വിലക്ക് നീക്കാതെ തൃശ്ശൂര്‍ പൂരത്തിന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷനു കീഴിലുള്ള ഒരാനകളേയും ഉത്സവങ്ങള്‍ക്ക് വിട്ടു നല്‍കില്ലെന്ന് ആന ഉടമകള്‍ അറിയിച്ചു.

തൃശൂര്‍ പൂരം അട്ടിമറിക്കാനുള്ള ഗുഢനീക്കത്തിന്റെ ഫലമാണ് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കാനുള്ള കാരണമെന്നും ഉടമകള്‍ അറിയിച്ചു. ആനകളെ പീഡിപ്പിച്ച് ഉടമകള്‍ കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കി.

ഉത്സവം നാടിന്റെ ആഘോഷമാണ്. ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞു.

വനം വകുപ്പ് ഉദ്യോസ്ഥര്‍ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണെന്നും ആന ഉടമകള്‍ അറിയിച്ചു.

മെയ് 11 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ക്കോ പൊതു പരിപാടികള്‍ക്കോ ആനകളെ വിട്ടുനല്‍കേണ്ട എന്ന തീരുമാനത്തിലാണ് ഫെഡറേഷന്‍.

ഈ തീരുമാനത്തില്‍ ഒരു സമ്മര്‍ദ്ദത്തിനു തയ്യാറല്ലെന്നും ആന ഉടമകള്‍ അറിയിച്ചു. ആന ഉടമകള്‍ തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ കഴിയാത്ത വിധത്തില്‍ അക്രമ സ്വഭാവമുള്ളതും,അപകടകാരിയുമായ ആനയാണ് തെച്ചിക്കോട്ട് രാമചന്ദ്രനെന്ന് വനം മന്ത്രി കെ രാജു അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി ആനപ്രേമികള്‍ രംഗത്ത് എത്തിയിരുന്നു.

admin

Recent Posts

ഖാലിസ്ഥാൻ ഭീകരനെ തട്ടാൻ ശ്രമിച്ചത് റോ ഉദ്യോഗസ്ഥനോ ? INDIAS REACTION ON WP NEWS

കൊടും ഭീകരനുനേരെ ഉണ്ടായ വധശ്രമം: ഇന്ത്യ അമേരിക്കൻ മാദ്ധ്യമത്തിന് കൊടുത്ത മുന്നറിയിപ്പ് ഇങ്ങനെ I AMERICA

4 mins ago

ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി!

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ്…

40 mins ago

മേയറുണ്ട് സൂക്ഷിക്കുക ! കെ എസ് ആർ ടി സി ബസ്സുകൾ തടഞ്ഞ് സ്റ്റിക്കർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത്…

1 hour ago

മേയർക്കെതിരെ കേസെടുക്കണം! ആവശ്യവുമായി കെഎസ്ആർടിസി ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ…

1 hour ago

സംസ്ഥാനത്ത് പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി, ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി…

2 hours ago

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ വിജയപ്രതീക്ഷ; കോൺഗ്രസ് വ്യാജ വീഡിയോ പ്രചരിപ്പിച്ചും ബിജെപി പ്രകടന പത്രികയെ വളച്ചൊടിച്ചും പ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം, ബംഗാൾ, യുപി,…

3 hours ago