പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കഫറ്റീരിയ
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കഫറ്റീരിയയില്‍നിന്ന് നാലേകാൽ ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാൾ പിടിയിൽ. ജയിലിലെ മുന്‍ തടവുകാരനും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമായ അബ്ദുല്‍ഹാദിയാണ് പിടിയിലായത്. തിരുവല്ലയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന സമയത്ത് ഇയാൾ കാന്റീനില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. ജയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തടവുകാരും താത്കാലിക ജീവനക്കാരും കഫറ്റീരിയയില്‍ ജോലിചെയ്യാറുണ്ട്.
കഫറ്റീരിയ കെട്ടിടത്തിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ത്ത് അകത്തുകയറി ഓഫീസിന്റെ വാതില്‍ തുറന്നാണ് മൂന്ന് ദിവസത്തെ കളക്ഷൻ പണം പ്രതി കവർന്നത്.. കഴിഞ്ഞ 18-ാം തീയതി പുലര്‍ച്ചെ നാലരയ്ക്കാണ് മോഷണവിവരം അറിയുന്നത്. ആഴ്ചാവസാനമായതിനാല്‍ കൂടുതല്‍ പണം കഫറ്റീരിയയില്‍ സൂക്ഷിച്ചിരിക്കും എന്നറിയാവുന്നയാളാണ് മോഷണത്തിനു പിന്നിലെന്നും അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു.ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ സിസിടിവി ക്യാമറകള്‍ മുകളിലേക്ക് ഉയര്‍ത്തിവെച്ച നിലയിലായിരുന്നു.
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…