തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ച്ച. കേരളത്തിലെ ഏറ്റവും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുള്ള ക്ഷേത്രത്തിൽ മോഷണം പോയത് അമൂല്യമായ നിവേദ്യ ഉരുളി. സുരക്ഷാ ക്രമീകരണങ്ങൾ തകർത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയത് ഓസ്‌ടേലിയൻ പൗരത്വമുള്ള വ്യക്തിയുടെ നേതൃത്വത്തിൽ ആണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രണ്ടു സ്ത്രീകളും മോഷണ സംഘത്തിലുണ്ട്. പ്രതികൾ ഹരിയാനയിൽ പിടിയിലായിട്ടുണ്ട്. പ്രതികളെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.
വ്യാഴാഴ്ചയാണ് മോഷണം നടന്നത്. പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടിയിരുന്നു. ക്ഷേത്രത്തിൽ നിന്നുള്ളതും പുറത്തുനിന്നുള്ളതുമായ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഓസ്‌ട്രേലിയൻ പൗരത്വമുള്ള ഗണേഷ് ഝാ യും രണ്ടു സ്ത്രീകളുമാണ് പിടിയിലായിട്ടുള്ളത്. കോടികൾ വിലമതിക്കുന്ന നിധി സൂക്ഷിച്ചിട്ടുള്ള ക്ഷേത്രമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം. അതീവ സുരക്ഷാ മേഖലയായ ഇവിടെനിന്നും നിവേദ്യ ഉരുളി മോഷണം പോയത് ആശങ്കയുണ്ടാക്കുന്നതാണ്.
ക്ഷേത്രാചാരം ലംഘിച്ച് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ മാംസാഹാരമായ ബിരിയാണി കൊണ്ടുവന്ന് കഴിച്ച സംഭവത്തിലടക്കം ആചാര ലംഘനം എന്നതിലുപരി സുരക്ഷാ വിഷയവും തത്വമയി ചൂണ്ടിക്കാണിച്ചിരുന്നു. മാംസാഹാരം സുരക്ഷാ പോയിന്റ് കഴിഞ്ഞ് അകത്തേക്ക് കടന്നുപോയെങ്കിൽ അത് സുരക്ഷാ വിള്ളലാണ് എന്ന ചർച്ചയാണ് ആ വാർത്തയിലൂടെ തത്വമയി ഉയർത്തിയത്. അതീവ സുരക്ഷാ മേഖലയിൽ മദ്യക്കുപ്പികളടക്കമുള്ള മാലിന്യങ്ങൾ നഗരസഭ കൂട്ടിയിട്ടിരിക്കുന്നതും ക്ഷേത്രത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യവും ദൃശ്യങ്ങളടക്കം തത്വമയി പുറത്തുവിട്ടിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…