മധ്യപ്രദേശ്: നെറ്റിയിൽ തിലകം ചാർത്തിയെത്തിയ കുട്ടികളെ അദ്ധ്യാപിക മർദിക്കുകയും തിലകം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ ബാൽ വിഗ്യാർ ശിശുവിഹാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. കൂടാതെ, സ്‌കൂൾ വളപ്പിൽ ഇനിയും തിലകം ചാർത്തിയെത്തിയാൽ ടിസി നൽകുമെന്നും അടിച്ച് പുറത്താക്കുമെന്നും അദ്ധ്യാപിക ഭീഷണിപ്പെടുത്തിയതായാണ് പരാതി. പത്മ സിസോദിയ എന്ന അദ്ധ്യാപികയാണ് വിദ്യാർഥികളോട് ഈ ക്രൂരത കാണിച്ചിരിക്കുന്നത്.
അതേസമയം, സംഭവം അറിഞ്ഞ് രക്ഷിതാക്കൾ സ്കൂളിൽ പരാതിയറിയിച്ചപ്പോൾ സ്‌കൂൾ പ്രിൻസിപ്പലും അദ്ധ്യാപികയെ പിന്തുണച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. സ്‌കൂൾ വളപ്പിൽ ഒരു വിദ്യാർത്ഥിയെയും തിലകം അണിഞ്ഞ് എത്താൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പലും പറഞ്ഞുവെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിശദീകരണം തേടിയിരിക്കുകയാണ്.
അതേസമയം, പ്രിൻസിപ്പലുമായി വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തതായി വിദ്യാഭ്യാസ ഓഫീസർ മംഗളേഷ് കുമാർ വ്യാസ് വ്യക്തമാക്കി. സ്‌കൂൾ മാനേജ്മെന്റിനോട് സ്ഥാപനത്തിൽ എല്ലാ മതസ്ഥരും സൗഹാർദ്ദം നിലനിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിൽ അച്ചടക്കം പാലിക്കുന്നതിന് ഒരേ യൂണിഫോം ധരിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടാം. എന്നാൽ ഒരു വിദ്യാർത്ഥി തന്റെ ജന്മദിനത്തിലോ ആരാധനയ്ക്ക് ശേഷമോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക അവസരത്തിലോ തിലകം ചാർത്തി സ്കൂളിലെത്തിയാൽ, അത് നീക്കം ചെയ്യാൻ അവനോട് ആവശ്യപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…