എം വി ഗോവിന്ദൻ , പി പി ദിവ്യ
കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തായിരിക്കുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയുണ്ടായേക്കും. തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്നും ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്നും ഗോവിന്ദൻ ആവർത്തിച്ചു. നേരത്തെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നെങ്കിലും പി പി ദിവ്യയ്‌ക്കെതിരെ മറ്റ് നടപടികൾ ഉണ്ടായിരുന്നില്ല. ഇതിനിടെ പല കമ്മ്യൂണിസ്റ്റ് നേതാക്കളും ദിവ്യയെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു.
അതിനിടെ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് കൈമാറി. റിപ്പോർട്ടിൽ പിപി ദിവ്യക്കെതിരായ വിവരങ്ങൾ ഉൾപെട്ടിട്ടുണ്ട്. എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതായി തെളിവില്ലെന്നും പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അപാകതയുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, ദിവ്യ അന്വേഷണത്തിന് സഹകരിച്ചില്ലെന്നും യാത്രയയപ്പിൽ ഉണ്ടായ അധിക്ഷേപ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നും റിപ്പോർട്ടിൽ പറയപ്പെടുന്നു.
റിപ്പോർട്ടിൽ കണ്ണൂർ കളക്ടറടക്കം 17 പേരുടെ മൊഴി ഉൾപ്പെടുത്തിയിട്ടുണ്ട്. കലക്ടറുടെ മൊഴിയനുസരിച്ച്, ദിവ്യയെ യാത്രയയപ്പിൽ ക്ഷണിച്ചിട്ടില്ല. കൈക്കൂലി സംബന്ധിച്ച ആരോപണത്തിന് തെളിവോ മൊഴികളോ ലഭിച്ചിട്ടില്ലെന്നും, എഡിഎം പമ്പിനുള്ള എൻഒസി നൽകിയത് നിയമപരമായി മാത്രമാണെന്നും, വൈകിപ്പിച്ചില്ല എന്ന് മാത്രമല്ല അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോർട്ട് എതിരായിട്ടും , ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ അഭിപ്രായം തേടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിനിടയിൽ, എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി ഈ മാസം 29 ന് പറയാനാണ് മാറ്റിയിരിക്കുന്നത്. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ, നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദിച്ചു. നീണ്ട വാദത്തിനൊടുവിലാണ് കോടതി വിധി പറയാൻ ഹർജി മാറ്റിയത്.
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…