there-should-be-no-more-fertilizers-and-the-country-should-adopt-nature-friendly-farming-practices-says-niti-aayog-ceo
ദില്ലി: പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണമെന്ന ആവശ്യവുമായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. രാജ്യത്ത് ഭക്ഷ്യോല്‍പ്പാദനത്തിന് ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
നിലവിൽ പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ അതിൽ നിന്ന്, കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നവിധം ശാസ്ത്രീയ വഴികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും പ്രകൃതി കൃഷിയിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം രാജ്യത്ത് പച്ചക്കറികളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ഉത്പാദനത്തിന് ചെലവ് വര്‍ദ്ധിച്ചിരിക്കുകയാണ്. നിലവിൽ രാസവളങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് കൃഷിയ്ക്ക് ചെലവ് ഉയരുന്നതെന്നും, അതിനാല്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷിരീതിയിലേക്ക് മടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രകൃതി കൃഷി ചെയ്യുന്നതിന് ശാസ്ത്രീയ വഴികള്‍ കണ്ടെത്തണം,’ നീതി ആയോഗ് സംഘടിപ്പിച്ച നൂതന കൃഷിരീതിയുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ സംസാരിക്കവെ അമിതാഭ് കാന്ത് വ്യക്തമാക്കി.
മാത്രമല്ല പ്രകൃതിന്നും വിവിധ കൃഷിരീതികളെ സമന്വയിപ്പിച്ച് കൊണ്ടുള്ളതാണ് ഈ രീതിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, വിതരണ രംഗത്തെ പാളിച്ചകള്‍, വിപണി രംഗത്തെ പോരായ്മകള്‍ എന്നിവ കാരണം രാജ്യത്തെ കാര്‍ഷികരംഗത്ത് ഉത്പാദനം കുറവാണെന്നും അമിതാഭ് കാന്ത് ചൂണ്ടിക്കാണിച്ചു.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…