ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധം കനക്കുകയാണ്. കോൺഗ്രസ് നേതാക്കളും ബിജെപി നേതാക്കളും ഷംസീർ വാക്ക് പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ മാപ്പ് പോയിട്ട് ഒരു കോപ്പും പറയില്ലെന്ന നിലപാടിലാണ് എ.എൻ ഷംസീർ. ഇപ്പോഴിതാ, ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ.
അള്ളാഹു ദൈവ സങ്കൽപ്പമാണെന്നവർ അംഗീകരിക്കും. പക്ഷെ ഗണപതി അവർക്ക് ഒരു മിത്താണ്. ഇത് നാല് വോട്ടിനു വേണ്ടി കെട്ടുന്ന വിഡ്ഢിവേഷമാണെന്നും അതാണ് സി.പി.എമ്മിന്റെ മതനിരപേക്ഷത എന്നും നുസ്രത്ത് ജഹാൻ പറയുന്നു. സഖാക്കൾക്ക് മതം എവിടെ നിന്നാണ്, എന്നാണ് വന്നത് എന്നൊന്നും അറിയില്ല. സഭയുടെ നാഥനാണ് ഒരു സ്പീക്കർ. അതുകൊണ്ട് സ്പീക്കർക്കു താൻ പറഞ്ഞ തെറ്റ് മനസിലാക്കി ഒരു മാപ്പ് പറയേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഞാൻ സ്പീക്കറാണ്, കമ്മ്യുനിസ്റ്റുകാരനാണു എന്ന് പറഞ്ഞു ധാർഷ്ട്യം കാണിക്കുമ്പോൾ സ്‌പീക്കറുടെ ഗ്രാഫ് തന്നെയാണ് താഴ്ന്നു കൊണ്ടിരിക്കുന്നതെന്നും നുസ്രത്ത് ജഹാൻ പറയുന്നു. അതേസമയം, സ്പീക്കറെ ന്യായീകരിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. അല്ലാഹുവിനെ പറ്റി വേദികളിൽ വാതോരാതെ പുകഴ്ത്തി പറഞ്ഞിരുന്ന സ്പീക്കർക്ക് എങ്ങനെയാണു മറ്റൊരു മതത്തെ അവഹേളിക്കാൻ കഴിയുന്നതെന്നും നുസ്രത്ത് ജഹാൻ ചോദിക്കുന്നു.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…