General

യാത്രയ്‌ക്കിടെ മോഷണം; മൊബൈൽ ഫോൺ അടിവസ്ത്രത്തിനുള്ളിൽ കയറ്റി മോഷ്ടാവ്; ജിപിഎസ് പിന്തുടർന്നെത്തി പോലീസും ഉടമയും

പത്തനംതിട്ട: യാത്രയ്‌ക്കിടെ മോഷണം പോയ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസും ഉടമയും. പന്തളം സ്വദേശി ജയിംസാണ് ബസിനുള്ളിൽ വച്ച് മോഷണം പോയ മൊബൈൽ അതിവിദഗ്ധമായി കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്നുളള സൂപ്പർഫാസ്റ്റ് ബസിൽ പന്തളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ജയിംസ്. പന്തളത്ത് സ്റ്റാൻഡിൽ ഇറങ്ങിയതിന് ശേഷമാണ് പഴ്‌സും മൊബൈൽ ഫോണും നഷ്ടപ്പെട്ട കാര്യം ജയിംസ് അറിയുന്നത്. 25,000 രൂപ വില വരുന്ന മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്.

ഉടൻ തന്നെ മറ്റൊരു വണ്ടിയിൽ കയറി ബസിന് പിന്നാലെ ചെന്നു. തിരുവല്ല പോലീസിലും വിവരം അറിയിച്ചിരുന്നു. സൂപ്പർഫാസ്റ്റ് തിരുവല്ലയിലെ സ്റ്റാൻഡിൽ എത്തുന്നതിന് മുൻപ് തന്നെ ജയിംസും പോലീസും സ്റ്റാൻഡിൽ എത്തി. നഷ്ടപ്പെട്ട ഫോണിന്റെ ജിപിഎസ് ട്രാക്ക് ചെയ്താണ് പോലീസ് മോഷ്ടാവിനെ ബസിൽ നിന്ന് പിടികൂടിയത്. ജയിംസിന്റെ അടുത്ത് തന്നെ ആയിരുന്നു പ്രതിയായ തിരുവനന്തപുരം സ്വദേശിയായ പ്രതി സോമനും ഇരുന്നിരുന്നത്. വിശദമായ ദേഹപരിശോധനയിൽ ഇയാളുടെ അടിവസ്ത്രത്തിനുള്ളിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.

ജയിംസിന്റെ മൊബൈലിന് പുറമെ മറ്റ് രണ്ട് ഫോണുകൾ കൂടി സോമന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 1800 രൂപയടങ്ങിയ പഴ്‌സും കണ്ടെടുത്തു. പോക്കറ്റടി കേസിൽ അകത്തായിരുന്ന സോമൻ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. അറസ്റ്റിലായ സോമനെ റിമാൻഡ് ചെയ്തു.

B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

6 minutes ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

29 minutes ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

43 minutes ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

1 hour ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

2 hours ago