കൊച്ചിയിൽ വെച്ച് നടന്ന മലയാള പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ ഏഴാമത് വാർഷികപൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സുദീപ്കുമാർ, ജനറൽ സെക്രട്ടറിയായി രവിശങ്കർ, ട്രഷററായി അനുപ് ശങ്കർ എന്നിവർ മൂന്നാം തവണയും തുടരും. മൂന്നുവർഷമാണ് ഭരണസമിതിയുടെ കാലാവധി.
ഭരണസമിതി അംഗങ്ങളായി പുതിയ ഗായകരെ തെരഞ്ഞെടുത്തിട്ടുണ്ട്. വിജയ് യേശുദാസ് ,അഫ്സൽ എന്നിവർ വൈസ് പ്രസിഡൻറുമാരായും, ജ്യോത്സ്ന,നിഷാദ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടു. രാജലക്ഷ്മിയാണ് പുതിയ ജോയിന്റ് ട്രഷറർ. ഗായിക സിതാരയെ മീഡിയ സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്.
കല്ലറ ഗോപൻ, ശ്രീറാം, ഗണേഷ് സുന്ദരം, മഞ്ജു മേനോൻ, ദേവാനന്ദ്, അൻവർ സാദത്, സംഗീത ശ്രീകാന്ത്, രാകേഷ് ബ്രഹ്മാനന്ദൻ, ഉദയ് രാമചന്ദ്രൻ, സന്നിദാനന്ദൻ, സിന്ധു പ്രേംകുമാർ തുടങ്ങിയവരും ഭരണസമിതി അംഗങ്ങളിൽ ഉണ്ട്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…