THIRTEEN YEAR DIES IN CYCLE ACCIDENT
എടപ്പാൾ: സൈക്കിൾ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് 13 കാരന് ദാരുണാന്ത്യം. ചങ്ങരംകുളം ചിയ്യാനൂര്‍ താമസിക്കുന്ന കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മൂര്‍ക്കത്ത് ശ്രീനിവാസന്റെ മകന്‍ അഭിജിത്താണ് മരിച്ചത്. ഇന്നലെ വൈകിയിട്ടായിരുന്നു സംഭവം.
ചാലിശ്ശേരി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത് സ്കൂളിൽ നിന്ന് യൂണിഫോം വാങ്ങുന്നതിനാണ് വീട്ടിൽ നിന്ന് സൈക്കിളിൽ പുറപ്പെട്ടത്. തുടർന്ന് താടിപ്പടിയിലെ യൂറോടെക്ക് ഗോഡൗണിന് സമീപത്തെ റോഡിലെ ഇറക്കവും വളവും വരുന്ന ഭാഗത്ത് നിയന്ത്രണം വിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച് വീണ അഭിജിത്തിന് തലക്ക് പരിക്കേറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ചങ്ങരംകുളം മദര്‍ ഹോസ്പിറ്റലിലെ ജീവനക്കാരി രനിതയാണ് മാതാവ്. അഭിനവ് സഹോദരനാണ്. ഗള്‍ഫിലായിരുന്ന പിതാവ് അടുത്ത ദിവസം നാട്ടില്‍ വരാനിക്കുകയായിരുന്നു. അഭിജിത്തിന്റെ മരണ വിവരം അറിഞ്ഞ് ശ്രീനിവാസന്‍ നാട്ടിലേക്ക് തിരിച്ചു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…