This is a double standard! 'Manmohan Singh can go for Iftar; Shouldn't Modi go to Ganpati Puja? BJP stormed
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്തതോടെ വിമർശനവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് ബിജെപി. മൻമോഹൻ സിംഗ് നടത്തിയ ഇഫ്‌താർ പാർട്ടിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടാണ് പ്രതിപക്ഷത്തിനെതിരെ ബിജെപി ആഞ്ഞടിച്ചത്. മൻമോഹൻ സിംഗ് നടത്തുമ്പോൾ അത് മതേതരവും മോദിയുടെ കാര്യം വരുമ്പോൾ വർഗീയതയും ആകുന്നതെങ്ങനെയെന്നാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല തുറന്നടിച്ചത്.
2009-ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അദ്ദേഹത്തിൻ്റെ വസതിയിൽ ഇഫ്താർ വിരുന്നൊരുക്കുന്നതിൻ്റെ പഴയ ചിത്രം പങ്കിട്ടു കൊണ്ടാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്ന്റെ വസതിയിൽ വച്ചുള്ള ഗണപതി പൂജയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഇതേ തുടർന്നാണ് ഇന്ത്യയിൽ മതേതരത്വം തകർന്നു എന്ന വിലാപവുമായി പ്രതിപക്ഷം രംഗത്ത് വന്നത്. പൂനവാല പങ്കിട്ട ചിത്രത്തിൽ മൻമോഹൻ സിംഗും അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഇഫ്‌താർ പാർട്ടിയിൽ നിരവധി പ്രമുഖരെ സ്വാഗതം ചെയ്യുന്നതായി കാണാം.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…