Kerala

ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ ദുരൂഹതയേറുന്നു, ബിജു മരിച്ച് മൂന്നാം ദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് ആവശ്യം; തൊടുപുഴയില്‍ ഏഴുവയസുകാരന് ക്രൂരമര്‍ദനമേറ്റതോടെ ചുരുളഴിയുന്നത് മറ്റൊരു കൊടുംക്രൂരത

തൊടുപുഴയില്‍ ഏഴുവയസുകാരന് അമ്മയുടെ കാമുകനില്‍ നിന്നു മര്‍ദനമേറ്റ സംഭവം കൂടുതല്‍ ദുരൂഹതകളിലേക്ക്. ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ ഓരോനിമിഷം ചെല്ലുന്തോറും ദുരൂഹതയേറുകയാണ്. കഴിഞ്ഞവര്‍ഷം മേയ് 23നാണ് ബിജു മരിക്കുന്നത്.

ഈ മരണം കൊലപാതകമെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം കടക്കുന്നത്. യുവതിയുടെ മൊഴികളിലെ അവ്യക്തതയും ബിജുവിന്റെ വീട്ടുകാരുടെ പരാതിയും മരണത്തിലെ അസ്വഭാവികത ശരിവയ്ക്കുന്നു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ്. പോസ്റ്റ്‌മോര്‍ട്ടം രേഖകള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബിജുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കാണാതായെന്നാണ് യുവതിയുടെ മൊഴി.

ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകള്‍ ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ ബിജുവും, അരുണും തമ്മില്‍ തിരുവനന്തപുരത്തെ ബിജുവിന്റെ വീട്ടില്‍ വച്ചു രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നു വീട്ടില്‍ കയറരുതെന്നു ബിജു, അരുണിനെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറയുന്നു.

കോലഞ്ചേരിയിലെ ആശുപത്രിയിലുള്ള യുവതിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അക്രമം നടന്ന കിടപ്പുമുറയില്‍ താനും ഇളയ കുട്ടിയും ഉണ്ടായിരുന്നതായാണ് യുവതി മൊഴി നല്‍കിയിട്ടുള്ളത്. തടയാന്‍ ശ്രമിച്ച തന്നെയും അരുണ്‍ മര്‍ദിച്ചെന്നും, പിടിവലിക്കിടെ ഇളയ കുട്ടിക്ക് പരുക്കേറ്റിരിക്കാമെന്നുമാണ് മൊഴി. കുട്ടികളുടെ പേരില്‍ ബിജു ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം യുവതിയെ ഭീഷണിപ്പെടുത്തി പ്രതി പിന്‍വലിപ്പിച്ചിരുന്നു എന്നുമാണ് റിപ്പോർട്ട്.

admin

Recent Posts

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

10 mins ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

30 mins ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

56 mins ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

1 hour ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

1 hour ago

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച| അരുണാചലില്‍ ബിജെപി

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം…

2 hours ago